ലണ്ടന്‍ :ബ്രിട്ടനില്‍ ആവേശം വിതച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ ഇളക്കി മറിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നോര്‍ത്ത് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വംശജരുടെ സമ്മേളനത്തില്‍ വന്‍സ്വീകരണം. അറുപതിനായിരത്തിലധികം വരുന്ന ഇന്ത്യന്‍ വംശജരാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാനെത്തിയത്. മോദിയുടെ പ്രസംഗത്തിന് മുന്‍പ് വര്‍ണാഭമായ കലാപരിപാടികളും അരങ്ങേറി. മോദി…മോദി… വിളികളോടെയാണ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും ഭാര്യയും മോദിക്കൊപ്പം പരിപാടിക്കായി എത്തിയിരുന്നു. നമസ്തേ വെംബ്ലിയെന്നു അഭിസംബോധന ചെയ്താണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
മോദിക്കൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ ചെലവഴിച്ച സന്ദര്‍ഭങ്ങള്‍ കാമറണ്‍ ഒാര്‍ത്തു . ഇന്ത്യ–ബ്രിട്ടന്‍ ബന്ധത്തിലെ ചരിത്ര നിമിഷമെന്ന് കാമറണ്‍. ഇന്ത്യന്‍ വംശജര്‍ക്ക് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് കാമറണ്‍ സംസാരിക്കുന്നു. വലിയ പദ്ധതികളാണ് മോദിയുടെ മനസിലുള്ളത്, അത് പൂര്‍ത്തിയാക്കാന്‍ ഞങ്ങളാല്‍ കഴിയുന്ന സഹായമെല്ലാം ചെയ്യും. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു ബ്രിട്ടന്‍ ഉറച്ച പിന്തുണ നല്‍കും.ഭീകരവാദം മുംബൈയില്‍ ആയാലും ലണ്ടനിലെ തെരുവില്‍ ആയാലും ഒരു പോലെയാണ്. അത് തടയേണ്ടതാണ്. മോദിയുടെ നേതൃത്വത്തില്‍ അഛാദിന്‍ തീര്‍ച്ചയായും വരുമെന്ന് കാമറൂണ്‍