കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും; ഒൻപത് സഭകൾക്ക് ക്ഷണം

കോഴിക്കോട്: ക്രിസ്ത്യൻ സഭയെ കൂടെ നിർത്തുക എന്ന ബിജെപി നീക്കം ശക്തമാക്കുന്നു. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മതമേലധ്യന്മാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്ക് ക്ഷണം നല്‍കി. ഈ മാസം 24നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.പ്രധാനമന്ത്രിയുടെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

സീറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്‌നാനായ സഭകള്‍, കല്‍ദായ, ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവം പരിപാടിയ്ക്കിടെയാണ് കൂടിക്കാഴ്ച നടക്കുക. കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്‌. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവർ യുവം പരിപാടിയിൽ പങ്കെടുക്കും.

ഈസ്റ്റര്‍ ദിനത്തിൽ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയിരുന്നു . 20 മിനിട്ടിലേറെ പള്ളിയിൽ ചെലവഴിച്ച പ്രധാനമന്ത്രി പ്രാർഥനയിൽ പങ്കുചേർന്നു. കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ ഗാനങ്ങൾ പ്രധാനമന്ത്രി കേൾക്കുകയും ചെയ്തു. മടങ്ങുമ്പോൾ ദേവാലയ മുറ്റത്ത് പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു.

എന്നാൽ പ്രധാനമന്ത്രി ആരുമായും ആശയവിനിമയം നടത്തിയില്ലെന്നാണ് വിവരം. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാനേതൃത്വം പറയുന്നു. ഡൽഹി നഗരഹൃദയത്തിലെ ദേവാലയങ്ങളിലൊന്നാണ് സേക്രഡ് ഹാർട്ട് കത്തീഡ്രൽ.

എന്നാൽ പ്രധാനമന്ത്രി ആരുമായും ആശയവിനിമയം നടത്തിയില്ലെന്നാണ് വിവരം. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാനേതൃത്വം പറയുന്നു. ഡൽഹി നഗരഹൃദയത്തിലെ ദേവാലയങ്ങളിലൊന്നാണ് സേക്രഡ് ഹാർട്ട് കത്തീഡ്രൽ.

Top