
കൊച്ചി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ വൈദികന്‍ പിടിയിൽ. കൊച്ചി പെരുമ്പടം ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്.
ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജാണ് പോലീസ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് ബാലഭവനില്‍ നിന്ന് കൂട്ടികള്‍ ഓടിപോകുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഏഴു കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ബോയ്‌സ് ഹോമിന്റെ ഡയറക്ടര്‍ കൂടിയാണ് ജോര്‍ജ്. കൂടുതല്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.