ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ 10 വയസുകാരിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ചു; കുതറിയോടി പെണ്‍കുട്ടി; വൃദ്ധന്‍ പിടിയില്‍

തിരുവനന്തപുരം: കടയില്‍ ബിസ്‌കറ്റ് വാങ്ങാന്‍ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണന്‍ നായരാണ് (70) പിടിയിലായത്. ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണന്‍ നായര്‍ നടത്തിവരുന്ന കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് ചിതറ പൊലീസില്‍ പരാതി നല്‍കി.

കൊട്ടാരക്കര ഡി വൈ എസ് പി വിജയകുമാര്‍ ജി ഡിയുടെ നിര്‍ദേശപ്രകാരം ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗോപാലകൃഷ്ണന്‍ നായരെ മടത്തറയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top