പോക്സോ കേസുകളില്‍ 73 ശതമാനത്തിലും ശിക്ഷ ലഭിക്കുന്നു..1406 പോക്സോ കേസുകളിൽ 1093 കേസുകളും ശിക്ഷിച്ചു !

കൊച്ചി: കുട്ടികൾക്ക് എതിരെ ലൈംഗിക അതിക്രമം കൂട്ടുന്ന കാഴ്ച്ചയാണ് കേരളത്തിൽ .എന്നാൽ കോടതിയിൽ എത്തുന്ന കേസുകളിൽ എല്ലാം ശിക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് അറിയേണ്ടത് കേരളത്തിലെ പോക്സോ കേസുകളില്‍ 73 ശതമാനത്തിലും ശിക്ഷ ലഭിക്കുന്നുവെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ശുഭ പ്രതീക്ഷ നൽകുന്നതാണ് .. 2019-20 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 73.89 ശതമാനം കേസുകളും ശിക്ഷിക്കപ്പെടുന്നതായി കമ്മിഷന്‍ പറയുന്നത്. വി്ഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ എത്രത്തോളമെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

2019ല്‍ 1406 പോക്സോ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 1093 കേസുകളിലും ശിക്ഷ ലഭിച്ചു. 167 കേസുകളില്‍ മാത്രമാണ് പ്രതികളെ വെറുതെവിട്ടത്. 146 കേസുകള്‍ മറ്റ് വിധത്തില്‍ തീര്‍പ്പാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ മാത്രമാണ് സാധാരണയായി രാജ്യത്ത് ഇത്രയധികം കേസുകളില്‍ ശിക്ഷ ലഭിക്കാറ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള സര്‍ക്കാര്‍ സമീപനമാണ് ഇത്തരത്തില്‍ കേസുകള്‍ക്ക് ഗൗരവകരമായ ശിക്ഷ കാലതാമസമില്ലാതെ പ്രതികള്‍ക്ക് ലഭിക്കാന്‍ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിക്ക പോക്സോ കേസുകളിലും 29, 30 ഉപവകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ ഉറപ്പുവരുത്തുന്നത്. മറ്റ് കേസുകളില്‍ നിന്നും വ്യത്യസ്തമായി പ്രതികള്‍ കുറ്റക്കാരാണെന്ന മുന്‍ധാരണയിലാണ് വിചാരണ നടത്തുക. ലൈഗികാതിക്രമം നേരിട്ട കുട്ടി കള്ളം പറയില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്. 29ാം വകുപ്പ് പ്രകാരം, കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് പ്രതികളുടെ ബാധ്യതയാണ്.2019ല്‍ വിവിധ ജില്ലകളില്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസുകളുടെ വിവരങ്ങള്‍-ജില്ല, തീര്‍പ്പാക്കിയ കേസുകള്‍, ശിക്ഷിച്ചത് എന്ന ക്രമത്തില്‍
തിരുവനന്തപുരം 27 27
കൊല്ലം 183 142
പത്തനംതിട്ട 74 66
ആലപ്പുഴ 43 37
കോട്ടയം 74 47
ഇടുക്കി 33 19
എറണാകുളം 181 146
തൃശ്ശൂര്‍ 32 12
പാലക്കാട് 153 122
മലപ്പുറം 121 107
കോഴിക്കോട് 222 174
വയനാട് 110 99
കണ്ണൂര്‍ 76 48
കാസര്‍കോട് 77 47
ആകെ 1406 1093

Top