സ്ത്രീകളുടെ പോസ്റ്റില്‍ അശ്ലീലമെഴുതുക, ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിക്കുക: അധോലോകം വാട്‌സാപ്പ് ഗ്രൂപ്പിനെതിരെ പോലീസ്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നതിന് വാട്‌സാപ്പ് ഗ്രൂപ്പ്. സ്ത്രീകളുടെ പ്രൊഫൈല്‍ കണ്ടെത്തി അനാവശ്യമായി പ്രചരിപ്പിക്കുക അവരുടെ പോസ്റ്റുകളില്‍ അശ്ലീലം എഴുതുക ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിക്കുക എന്നിവയാണ് ഗ്രൂപ്പിലൂടെ ഇവര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ധാരാളം പരാതികള്‍ ലഭിച്ചതില്‍ നടത്തിയ അന്വേഷണത്തിലാണ് അധോലോകം എന്ന വാട്‌സാപ്പ് ഗ്രൂപ്പാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ അശ്ളീലവും അപവാദവും പറഞ്ഞുപരത്തിയ ഈ വാട്സ്ആപ്പ് ഗ്രൂപ്പിനെതിരേ പരാതി നല്‍കിയ യുവതിയെ അധോലോകം ഭീഷണിപ്പെടുത്തുകയും ചെയ്തതായിട്ടാണ് വിവരം. യുവതിയുടെ പരാതിയില്‍ അധോലോകം വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായുള്ള അന്വേഷണം തുടങ്ങി. ഗ്രൂപ്പിന്റെ അഡ്മിന് എതിരേയാണ് പ്രാഥമിക അന്വേഷണം. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് സൈബര്‍ നിയമപ്രകാരമാകും കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ വിയോജിപ്പ് ഉള്ളവരേയും വിരുദ്ധ നിലപാടുകള്‍ ഉറച്ചുപറയുന്ന പെണ്‍കുട്ടികളേയും സൈബര്‍ അശ്ലീല ആക്രമണത്തിലൂടെ തകര്‍ക്കുകയാണ് അധോലോകം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ രീതി. ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ശേഷം അശ്ലീലവും അപവാദവും പറഞ്ഞ് ആസ്വദിക്കുകയും ഇവരെ ലൈംഗികമായി ഉപയോഗിച്ചതായി പ്രചരിപ്പിക്കുകയുമാണ് ഗ്രൂപ്പിന്റെ രീതി. സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്ന പെണ്‍കുട്ടികളെ കണ്ടുപിടിച്ചണ് അശ്ലീല പ്രചാരണം.

ഗ്രൂപ്പിന് ഇരയായ ശാസ്താംകോട്ട സ്വദേശിനിയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ഗ്രൂപ്പിനെതിരേ കൊല്ലം, എറണാകുളം, കോട്ടയം സ്വദേശിനികളായ പെണ്‍കുട്ടികള്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും സൈബര്‍സെല്ലിനും തെളിവു സഹിതം പരാതി നല്‍കിയിട്ടുണ്ട്. ചില ട്രോള്‍ ഗ്രൂപ്പുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് അധോലോകം അശ്ലീലസംഘത്തിലെ അംഗങ്ങളെന്ന് പരാതിക്കാരായ പെണ്‍കുട്ടികള്‍ പറയുന്നു. എന്തെങ്കിലും പോസ്റ്റ് ഇട്ടാലുടനെ നിരവധി മോശം കമന്റുകള്‍ അതിനു താഴെ വന്നതോടെയാണ് സംശയമുണ്ടായത്.

ഫേസ്ബുക്കിലെ ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ പ്രതികരിച്ചതും സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞതുമാണ് തന്നെ അപമാനിക്കാന്‍ കാരണമായതെന്ന് ആദ്യ പരാതിക്കാരി പറഞ്ഞു. പെണ്‍കുട്ടികളുടെ ഫോണിലും സോഷ്യല്‍ മീഡിയ ഇന്‍ബോക്സുകളിലും അശ്ലീല സന്ദേശങ്ങള്‍ നിറയ്ക്കുന്നവര്‍ക്കു വേണ്ടി അധോലോകം പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകളും സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ലിങ്കുകളും പ്രചരിപ്പിക്കുന്നുമുണ്ട്. അധോലോകം എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിനെതിരേ ലഭിച്ച പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടികള്‍ക്ക് ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുണ്ട്.

Top