കൂട്ട അറസ്റ്റ്, ജാമ്യത്തിന് വേണ്ടത് ലക്ഷങ്ങള്‍!!! നേതാക്കള്‍ക്കെതിരെ തിരിഞ്ഞ് അണികള്‍; ഹൈക്കോടതി സര്‍്ക്കാരിനെതിരെ

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാകുന്നു. അക്രമങ്ങളില്‍ പങ്കാളി ആയവര്‍ക്ക് അഴിയാക്കുരുക്ക് ആകുകയാണ് നിലവിലെ പോലീസ് നടപടികള്‍. ജാമ്യം ലഭിക്കണമെങ്കില്‍ കെട്ടിവയ്‌ക്കേണ്ടത് ലക്ഷത്തില്‍പ്പരം രൂപയാണ്. ആകെ വലയുകയാണ് സമരത്തിനിറങ്ങിയവര്‍. പ്രശ്‌നം വഷളാകുമ്പോള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് പലരും.

പൊലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും മറ്റും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. നിലയ്ക്കലില്‍ സന്നിധാനം സ്‌പെഷല്‍ ഓഫിസറായ എസ്പി അജിത്തിന്റെ വാഹനം കൊക്കയിലിട്ടവര്‍ക്കാണു 13 ലക്ഷം കെട്ടിവയ്‌ക്കേണ്ടത്. ആകെ 9 പ്രതികളാണ് ഈ കേസിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലയ്ക്കല്‍ സംഘര്‍ഷങ്ങളില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വാഹനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു. ഈ കേസുകളിലെ പ്രതികളും എട്ടും ഒന്‍പതും ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. കോടതിയാണ് ഇവരുടെ ജാമ്യത്തുക നിശ്ചയിക്കുക.

ശബരിമല സംഘര്‍ഷങ്ങളിലെ പ്രതികളുടെ സംസ്ഥാന വ്യാപക അറസ്റ്റ് മൂന്നാം ദിനവും തുടരുകയാണ്. ഇന്നലെ ഒറ്റ രാത്രി കൊണ്ടു വിവിധ ജില്ലകളിലായി എഴുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇതോടെ 452 കേസുകളിലായി അറസ്റ്റിലായവരുടെയെണ്ണം 2061 ആയി. ഇനിയും ആയിരത്തിലേറെപ്പേരെ കണ്ടെത്താനായി ജില്ലാ തലത്തില്‍ പ്രത്യേക സംഘം തിരച്ചില്‍ തുടരുകയാണ്. അറസ്റ്റ് തുടരുമെന്നും യുവതീപ്രവേശം നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഡിജിപി വ്യക്തമാക്കി.

അറസ്റ്റിലായതില്‍ 1500 ഓളം പേര്‍ക്കു സ്റ്റേഷനില്‍നിന്നു ജാമ്യം ലഭിച്ചു. എന്നാല്‍ നിലയ്ക്കല്‍ സംഘര്‍ഷങ്ങളിലും വിവിധയിടങ്ങളില്‍ വാഹനം നശിപ്പിച്ച കേസുകളിലും പ്രതികളായവര്‍ക്കു കോടതി വഴിയാണു നടപടികള്‍. ഇത്തരത്തിലുള്ളവര്‍ക്കാണു ജാമ്യം ലഭിക്കാനായി പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ജാമ്യത്തുക അടയ്‌ക്കേണ്ടി വരിക. മുന്നൂറിലേറെപ്പേറെ റിമാന്‍ഡ് ചെയ്തു.

എന്നാല്‍ അറസ്റ്റില്‍ വിമര്‍ശനമുന്നയിച്ച് കേരള ഹൈക്കോടതി. അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തു നടക്കുന്ന കൂട്ടഅറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Top