
നോയിഡ: പ്രണയവിവാഹത്തിന്റെ പല അവസാനങ്ങളും ദുരന്തമായിരിക്കും. പ്രണയം എത്രമേല്‍ മധുരമാണെങ്കിലും കുറച്ച് കഴിഞ്ഞ് ഒരുമിച്ച് ജീവിക്കുമ്പോള്‍ മട്ടും ഭാവവും മാറും. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികള്‍ പിരിഞ്ഞപ്പോള്‍ ഭര്‍ത്താവ് ചെയ്തതില്‍ ഞെട്ടിയിരിക്കുകയാണ് നാട്. ഭാര്യയുടെ നമ്പര്‍ അശ്ലീല സൈറ്റില്‍ ഇട്ടാണ് അയാള്‍ ദേഷ്യം തീര്‍ത്തത്. ഇത്രമാത്രമല്ല ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുകയും ചെയ്തു. ഭര്‍ത്താവിനെ ഭാര്യയുടെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റ് ചെയ്തു.
2011ല്‍ പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. 2017വരെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. എന്നാല്‍ എന്നാല്‍ കഴിഞ്ഞ പത്ത് മാസത്തോളമായി ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഈ കാലയളവില്‍ ഭര്‍ത്താവ് തനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുനല്‍കിയെന്നും തന്റെ ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റുകളില്‍ നല്‍കിയെന്നുമാണ് ഭാര്യ പരാതി നല്‍കിയത്.
പൊലീസ് ഇയാളുടെ കൈയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. അശ്ലീല സന്ദേശങ്ങളയയ്ക്കാന്‍ വേണ്ടി മാത്രം വേറെ നമ്പര്‍ ഇയാള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഐപിസി 504, 509 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.