ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ അറുപത്തിനാല്കാരന് ക്രൂരമര്‍ദ്ദനം; കണ്ണിന് പരിക്കേറ്റ ഗൃഹനാഥന്റെ കാശും പിടിച്ചുപറിച്ചു

തൊടുപുഴ: വണ്ടിമാറി കൈകാണിച്ച അറുപത്തിനാലുകാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ ഗൃഹനാഥനാണ് പൊലീസിന്റെ വക മര്‍ദ്ദനമെറ്റത്. മണക്കാട് മാടശേരില്‍ മാധവനാണ് (64) മര്‍ദനമേറ്റ് അടിയേറ്റ് ഇടതു കണ്ണിനു പരുക്കുണ്ട്. രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്നു ഇന്നലെ രാത്രിയില്‍ തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.

വാഹനം കാത്തു നില്‍ക്കുമ്പോഴാണു പൊലീസ് ജീപ്പ് എത്തിയത്. ഓട്ടോയാണെന്നു കരുതി മാധവന്‍ കൈ കാണിച്ചു. വാഹനം നിര്‍ത്തിയ പൊലീസുകാര്‍ അസഭ്യം പറഞ്ഞശേഷം ജീപ്പിലിട്ടും പിന്നീടു ലോക്കപ്പിലിട്ടും മര്‍ദിച്ചെന്നാണു മാധവന്റെ പരാതി. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനു സ്റ്റേഷനില്‍ നിന്നു വിട്ടയച്ചു. കയ്യിലുണ്ടായിരുന്ന 4500 രൂപയും പൊലീസുകാര്‍ കൈക്കലാക്കിയത്രെ. വീട്ടിലേക്കു പോകാന്‍ വേറൊരു പൊലീസുകാരിയാണു 50 രൂപ നല്‍കിയതെന്നും മാധവന്‍ പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top