തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ചിത്രം വച്ച് ട്രോളടിച്ച യുവാക്കൾ മോർഫ് ചെയ്‌തെന്ന് ആരോപിച്ച് യുവാക്കൾക്കെതിരെ നിയമവിരുദ്ധമായി കേസെടുത്തു.ഐ.ടി ആക്ട് പ്രകാരമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിടരുതെന്ന് ട്രോൾ ഗ്രൂപ്പിന് പൊലീസ് നൽകിയ നിർദ്ദേശം ഏറെ വിവാദമായിരുന്നു. ഇതോടെ വാർത്ത തെറ്റാണെന്ന് പറഞ്ഞ് പൊലീസ് രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ ട്രോൾ ചെയ്യുന്നവരെ പുതിയ വകുപ്പിലേക്ക് മാറ്റി കേസെടുക്കുകയാണ്.
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ മുജീബ് റഹ്മാൻ മാവേലിക്കര സി.ഐയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി വന്നതിന് പിന്നാലെ പ്രതികൾ പോസ്റ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും പൊലീസിന് ഇതിന്റെ സ്‌ക്രീൻ ഷോട്ട് ലഭിച്ചിരുന്നു. സി.പി.എം സൈബർ സെല്ലും സമാന രീതിയിൽ മറ്റ് രാഷ്ട്രീയക്കാരെ കളിയാക്കാറുണ്ട്. എന്നാൽ അവർക്കെതിരിയൊന്നും നടപിടില്ല താനും. അങ്ങനെ മുഖ്യമന്ത്രിക്കെതിരായ പ്രചരണങ്ങളും പല്ലും നഖവും ഉപയോഗിച്ച് തടയാനാണ് നീക്കം. വരും ദിനങ്ങളിലും ഇത്തരത്തിലെ കേസെടുക്കൽ തുടരും.
ട്രോളുകൾക്കെതിരായ പൊലീസ് നീക്കത്തിനെതിരെ സോഷ്യൽമീഡിയയും സജീവമായി രംഗത്തെത്തി. തങ്ങൾക്കെതിരായി നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും വെല്ലുവിളിച്ചാണ് പോസ്റ്റുകൾ പ്രചരിച്ചിരുന്നു.