പോലീസുകാരെ കൊണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യുന്നുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ പോലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ 10.30ന് പോലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പോലീസ് അസോസിയേഷന്‍റെയും പോലീസ് ഓഫീസ് അസോസിയേഷന്‍റെയും ഭാരവാഹികളെയാണ് ക്ഷണിച്ചിരിക്കുന്നത്. എഡിജിപി സുധേഷ് കുമാറിന്‍റെ മകൾ മർദിച്ചെന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഗവാസ്കറിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് സേനയിലെ അമര്‍ഷം മറനീക്കി പുറത്ത് വന്നത്.
Tags: police meeting


