തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വിവലിധ പോലീസ് സ്‌റ്റേഷനുകളില്‍ ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനകളില്‍ വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ബേക്കല്‍ സ്റ്റേഷനില്‍ എസ്.ഐയുടെ മേശയില്‍ അനധികൃതമായി 29 കവറുകളില്‍ സൂക്ഷിച്ച 250 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇതോടൊപ്പം 12.7ഗ്രാം സ്വര്‍ണവും 5 മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു.അനധികൃതമായി പിടിച്ചിട്ട നൂറോളം വാഹനങ്ങളും 2 വാഹനങ്ങളുടെ ഒറിജിനല്‍ രേഖകളും നിരവധി വാഹനങ്ങള്‍ അന്യായമായി പിടിച്ചിട്ടിരിക്കുന്നതും കണ്ടെത്തി.
കൊല്ലം കരുനാഗപ്പള്ളി സ്‌റ്റേഷനില്‍ 80000ത്തോളം രൂപയും കോഴിക്കോട് പയ്യോളി സ്‌റ്റേഷനില്‍ 57740 രൂപയും കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ 3060 രൂപയും കാണാനില്ല. ക്യാഷ് ബുക്കില്‍ രേഖപ്പെടുത്തിയ തുകയിലാണ് കുറവ്. വയനാട് മേപ്പാടിയില്‍ ഒരു വര്‍ഷത്തോളമായി യാതൊരു നടപടിയും സ്വീകരിക്കാത്ത മൂന്നു പണമിടപാട് കേസുകളുണ്ട്. നിരവധി ആധാര്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.പുല്‍പ്പള്ളി സ്‌റ്റേഷനില്‍ ജനുവരി ഒന്നിനുശേഷം ക്യാഷ് ബുക്ക് എഴുതിയിട്ടില്ല.
പൊലീസുകാര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുണ്ടെന്നും പണമിടപാടു കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു പരിശോധന. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ 11.52 ഗ്രാം സ്വര്‍ണവും 4223 രൂപയും 2 മൊബൈല്‍ ഫോണുകളും 11 പെറ്റീഷനുകളും അനാഥമായി കണ്ടെത്തി.