കുട്ടികള്‍ക്കുമുന്നില്‍ നഗ്നത കാണിച്ചത് താനല്ലെന്ന് നടന്‍ ശ്രീജിത് രവി; സംഭവത്തിന്റെ സത്യാവസ്ഥയെന്ത്? നടന്‍ കുടങ്ങുമെന്ന് സൂചന

sreejith-ravi

ഒറ്റപ്പാലം: സത്യത്തില്‍ നടന്‍ ശ്രീജിത് രവി പെണ്‍കുട്ടികള്‍ക്കുമുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചോ? താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് താരം വാദിക്കുമ്പോള്‍ 15 പെണ്‍കുട്ടികളുടെ പരാതിയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കുമുന്നിലുള്ളത്. താനല്ല വാഹനം ഓടിച്ചതെന്നാണ് ശ്രീജിത് പറയുന്നത്. പെണ്‍കുട്ടികളോട് സംസാരിച്ചതിനുശേഷമേ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറയുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയോടെയാണ് കേസിനാസ്പഥമായ സംഭവം നടന്നത്. രാവിലെ 8 മണിയോടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പതിനഞ്ചോളം പെണ്‍കുട്ടികളാണ് വിഷയത്തില്‍ പരാതി പറഞ്ഞിരിക്കുന്നത്. സ്‌കൂളിലെത്തിയ പെണ്‍കുട്ടികള്‍ നേരെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. കേസില്‍ മൗണ്ട് സിന പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനിസുദ്ദീന്‍ പൊലീസിന് നല്‍കിയ മൊഴി പ്രകാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം നടന്ന ശേഷം പ്ലസ് ടൂവിന് പഠിക്കുന്ന രണ്ട് കുട്ടികളും പത്താം ക്ലാസില്‍ പഠിക്കുന്ന പതിമൂന്നോളം കുട്ടികളും രാവിലെ പ്രിന്‍സിപ്പാളിന്റെ മുറിയിലെത്തുകയും KL-08-BE-9054 എന്ന നമ്പര്‍ നിസ്സാന്‍ ഡാറ്റ്സണ്‍ മോഡല്‍ കാറിലെത്തിയ ആള്‍ തങ്ങളുടെ മുന്നില്‍ നഗ്‌നത പ്രകടിപ്പിക്കുകയും തങ്ങള്‍കൂടി ഉള്‍പ്പെടുന്ന രീതിയില്‍ സെല്‍ഫിയെടുക്കുകയും ചെയ്തു എന്നാണ്. പിന്നീട് ഇതേ വാഹനം വളരെ വേഗത്തില്‍ കടന്നുപോയതായും കുട്ടികള്‍ പ്രിന്‍സിപ്പാളിനോട് പറഞ്ഞു.

തുടര്‍ന്ന് ഐപിസി സെക്ഷന്‍ 509, കേരളാ പൊലീസ് ആക്റ്റ് 119ബി എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസില്‍ എഫ്ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തു. സ്ത്രീകളുടെ സ്വകാര്യതെയെ ബാധിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുക്കുകയോ വാക്കുകള്‍കൊണ്ടോ പ്രത്യേക ശബ്ദംകൊണ്ടോ ആംഗ്യങ്ങളിലൂടെയോ ശല്യം ചെയ്യുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പുകള്‍ ചുമത്താറുള്ളത്.

പെണ്‍കുട്ടികളുടെ മൊഴിയെടുക്കാനായി ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികള്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു. സിനിമാ നടന്‍ സമൂഹത്തില്‍ വലിയ നിലയുള്ള ആളാണെന്നും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഭാവി തന്നെ വെള്ളത്തിലാകുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നത് മാദ്ധ്യമശ്രിഷ്ഠി മാത്രമാണെന്നും ഒറ്റപ്പാലം സബ് ഇന്‍സ്പെക്ടര്‍ ആദംഖാന്‍ പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാന്‍ വരുമെന്നും പൊലീസ് സ്റ്റേഷനിലെത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്തുകൊണ്ട് വരുമെന്നും പൊലീസ് പറഞ്ഞതിനെതുടര്‍ന്നാണ് പരാതിക്കാരില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ പറയുന്നുണ്ട്. അതിനിടെ നടന് പകരം വേരെ ആളെവച്ച് കേസ് ഒതുക്കിത്തീര്‍ക്കാനും അണിയറയില്‍ നീക്കങ്ങള്‍ സജീവമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

Top