തിരക്കഥയില്‍ ചുംബനരംഗം ഉണ്ടായിരുന്നില്ല; കമല്‍ ഹാസന്റെ നിര്‍ബന്ധമായിരുന്നു സറീനാ വഹാബിനെ ചുംബിക്കണമെന്നത്

VKP7013114214

പ്രശസ്ത താരം കമല്‍ഹാസന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകന്‍ ചുംബന രംഗം ഉള്‍പ്പെടുത്തി. ഹിറ്റ് ചിത്രമായ മദനോത്സവത്തിന്റെ കാര്യമാണ് പറയുന്നത്. കമല്‍ഹാസനും സറീനാ വഹാബും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു മദനോത്സവം. ചിത്രത്തില്‍ ഒരു റൊമാന്റിക് രംഗം ഉണ്ട്. സറീനാ വഹാബിന്റെ കാല്‍പാദത്തില്‍ കമല്‍ഹാസന്‍ ചുംബിക്കുന്ന രംഗം.

ആ രംഗം കമല്‍ഹാസന്‍ പറഞ്ഞ് എടുപ്പിച്ചതാണെന്നാണ് പറഞ്ഞു വരുന്നത്. കാല്‍പാദത്തില്‍ ചുംബിക്കുന്ന രംഗം തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ചലച്ചിത്രനിരീക്ഷകര്‍ പറയുന്നു. അങ്ങനെ ഒരു ചുംബനരംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കുമെന്ന് കമല്‍ ഹാസനാണ് സംവിധായകന്‍ ശങ്കരന്‍ നായരോട് പറഞ്ഞത്. പിന്നീട് കമലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം തിരക്കഥയുമായി ശങ്കരന്‍ നായര്‍ കമലഹാസനെ സമീപിച്ചു. ചിത്രത്തെ കുറിച്ച് ആദ്യം പറഞ്ഞു കേട്ടപ്പോള്‍ കമല്‍ ഹാസന്‍ ഒരു സൗന്ദര്യ പ്രദര്‍ശന സിനിമയാണെന്നാണ് കരുതിയത്. എന്നാല്‍ തിരക്കഥ വായിച്ചതോടെ ചിത്രം വിജയമാകുമെന്ന് കമലഹാസന്‍ ഉറപ്പിച്ചിരുന്നു. എറിക് സൈഗലിന്റെ ലവ് സ്റ്റോറി എന്ന നോവലിനെ ആസ്പദമാക്കിയാണ് ശങ്കരന്‍ നായര്‍ ചിത്രം ഒരുക്കിയത്. ചിത്രം ഒരുക്കുന്നതിനെ കുറിച്ച് ശങ്കരന്‍ പ്രൊഡ്യൂസര്‍ ആര്‍എം സുന്ദറുമായി സംസാരിച്ചപ്പോള്‍ തന്നെ നായകന്‍ കമലഹാസനാണെന്ന് തീരുമാനിച്ചിരുന്നു.

പിന്നീട് നായികയെ അന്വേഷിക്കുന്ന സമയത്ത് ശങ്കരന്‍ നായരുടെ സുഹൃത്താണ് മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള ഹിന്ദി നടി സറീന വഹാബിനെ നിര്‍ദ്ദേശിക്കുന്നത്. തിക്കുറിശി, ശങ്കരാടി, ബഹദൂര്‍, ജയന്‍, മല്ലികാ സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംഗീതം സലീല്‍ ചൗധരിയും രചന ഒ.എന്‍.വിയുമായിരുന്നു. 1978 ജനുവരി 26നാണ് മദനോത്സവം തിയേറ്ററുകളിലെത്തിയത്. തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്തിരുന്നു

Top