എംഎല്‍എമാരുടെ മൊഴി ഇന്നെടുക്കും..അന്‍വര്‍ സാദത്ത് കുടുങ്ങുമോ ?

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എമാരുടെ മൊഴിയെടുക്കും. പി ടി തോമസിന്റേയും അന്‍വര്‍ സാദത്തിന്റേയും മൊഴി രേഖപ്പെടുത്തും .രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ അവിടെ എത്തിയായിരിക്കും അന്വേഷണ സംഘം ഇരുവരുടെയും മൊഴി എടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ . നടി ആക്രമിക്കപ്പെട്ടതിന് ശേഷം സംഭവസ്ഥലത്ത് ആദ്യമെത്തിയ ആളായിരുന്നു പിടി തോമസ്.കേസില്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. അന്‍വര്‍ സാദത്തിനെതിരെ ദിലീപുമായി ചേര്‍ത്ത് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണ സംഘം രണ്ട് എംഎല്‍എമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

തൃക്കാക്കര എംഎല്‍എയായ പിടി തോമസാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യത്തെ അറസ്റ്റിന് വഴിവച്ചത്. സംഭവം നടന്ന രാത്രിയില്‍ നടിയെ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അക്രമിസംഘം ഉപേക്ഷിച്ചപ്പോള്‍ അവിടെ ആദ്യമെത്തിയവരില്‍ ഒരാള്‍ പിടി തോമസായിരുന്നു. നടിയുടെ ഡ്രൈവറായ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചതും ഐജി പി.വിജയന് സംഭവം സംബന്ധിച്ച്‌ വിവരമറിയിച്ചതും അദ്ദേഹമാണ്. സംഭവസ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴി പൊലീസ് രേഖപ്പെടുത്താത്തില്‍ പിടി തോമസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നത്. നടി ആക്രമിക്കപ്പെടുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ താന്‍ ദിലീപിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നുവെന്നും പിന്നീട് സംഭവം നടന്ന് പിറ്റേ ദിവസമാണ് അദ്ദേഹത്തെ ലൈനില്‍ കിട്ടിയതെന്നുമാണ് മാധ്യമങ്ങളോട് അന്‍വര്‍ സാദത്ത് പറഞ്ഞത്.
ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുമുള്ള കാര്യങ്ങളും അന്‍വര്‍ സാദത്തില്‍ നിന്ന് പൊലീസ് തേടിയേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top