പ്രസവ വേദന: ഗര്‍ഭിണിയെ തോളില്‍ ചുമന്ന് പോലീസുകാരൻ; സുമനസ്സിന് നന്ദി പറഞ്ഞ് കുടുംബം

ലക്നോ: പ്രസവ വേദന കലശലായ യുവതിയെ തോളില്‍ ചുമന്ന് പോലീസ് ഉദ്യോഗസ്ഥന്‍. യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മറ്റൊരു സംവിധാനവും ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥന്‍ ഗര്‍ഭിണിയെ ചുമന്ന്‌കൊണ്ട് പോകാന്‍ തൂരുമാനിച്ചത്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.

ഗവണ്‍മെന്റ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ സോനു കുമാര്‍ രജോയാണ് ഗര്‍ഭിണിയായ ഭാവനയെന്ന യുവതിയെ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്. മഥുരയിലെ വനിത ആശുപത്രിയിലാണ് യുവതിയെ എത്തിച്ചത്. യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോനു ഭാവനെയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഢ് സ്വദേശികളായ ഭാവനയും ഭര്‍ത്താവ് മഹേഷും ഹഥ്റസില്‍ നിന്ന് ഫരീദാബാദിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെയാണ് ഭാവനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഭാവനയും ഭര്‍ത്താവും മഥുര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഇറങ്ങി.

ഇരുവര്‍ക്കും പരിചയമുള്ള സ്ഥലമായിരുന്നി അത്. പലരോടും സഹായം അഭ്യര്‍ത്ഥിച്ചു, എന്നാല്‍ ആരും മുന്നോട്ട് വന്നില്ല. തുടര്‍ന്നാണ് സോനു സഹായിക്കാനെത്തിയത്. ആംബുലന്‍സ് വിളിച്ചെങ്കിലും എത്തിയില്ല. തുടര്‍ന്ന് ഓട്ടോപിടിച്ച് മഥുരയിലെ ജില്ലാ ആശുപത്രിയില്‍ ഭാവനയെയും ഭര്‍ത്താവിനെയും എത്തിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ തിരക്കിലായിരുന്നു. തുടര്‍ന്ന് ഭാവനയെ നൂറ് മീറ്റോളം അകലെയുള്ള സ്ത്രീകളുടെ വാര്‍ഡിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഭാവനയെ അവിടേക്ക് എത്തിക്കാന്‍ സ്ട്രക്ചര്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് നേരം കളയാതെ സോനും ഭാവനയെ എടുത്ത് സ്ത്രീകളുടെ വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. സോനുവിനോട് ശരിക്ക് നന്ദി പറയാന്‍ പോലും സാധിച്ചില്ല. ഭാവനയെ ഡോക്ടറുടെ അടുത്ത് എത്തിച്ച ശേഷം അദ്ദേഹം ഉടന്‍ തന്നെ ഇവിടെനിന്നു പോയെന്നും ഭാവനയുടെ ഭര്‍ത്താവ് മഹേഷ് പറഞ്ഞു.

Top