അഡ്വ. സിബി സെബാസ്റ്റ്യന്‍
കണ്ണൂര്‍: ഇരുപത് മണ്ഡലങ്ങളില്‍ ഞാന്‍ ഏറ്റവും അധികം പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥി ആലത്തൂരിലെ രമ്യ ഹരിദാസിനെയാണ്. ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയം മാത്രമല്ല പൊതുപ്രവര്‍ത്തനത്തിലെ മാനദണ്ഡം. ഇവരെപോലുള്ള സഹജീവികളുടെ വേദനയറിയുന്ന മണ്ണിന്റെ മനുഷ്യര്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നാല്‍ അവ രാഷ്ട്രീയ പൊതുബോധം തന്നെ മാറ്റിമറിക്കപ്പെടും.
ഇടതുകോട്ടയില്‍ ഒരു മാറ്റത്തിനായി ഈ ചെറുപ്പക്കാരിക്ക് കഴിയും. പരിമിതമായ സ്പേസില്‍ നിന്നുകൊണ്ട് ഈ ചെറുപ്പക്കാരിയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനം നടത്തണം. പ്രവാസികളും ജനാധിപത്യബോധ്യമുള്ള എന്റെ സുഹൃത്തുക്കളും ആലത്തുരിലെ ജനതയോട് അപേക്ഷിക്കണം. വോട്ടു തേടണം. ഇവര്‍ക്കായി നമുക്ക് ”കൈ ”കോര്‍ക്കാം.
കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ കൂലി പണിക്കാരനായ പി. ഹരിദാസന്റെയും രാധയുടെയും മകളാണ് രമ്യ ഹരിദാസ്. അതിനാല്‍ തന്നെ പച്ചയായ മനുഷ്യരുടെ വേദനകള്‍ അറിയാന്‍ കഴിയുന്ന വ്യക്തി ദലിതരുടെയും ആദിവാസികളുടെയും പട്ടിണി പാവങ്ങളുടെയും വേദന തന്നിലൂടെ ആവാഹിച്ച ചെറുപ്പക്കാരി. തികച്ചു സാധാരണക്കാരില്‍ സാധാരണക്കാരി എന്നതിനാല്‍ തന്നെ മനുഷ്യരുടെ വികാരം അറിയുന്ന പച്ചയായ മനുഷ്യസ്ത്രീ.
രാഷ്ട്രീയ നേതാക്കളുടെ പൊങ്ങച്ച ഗിമ്മിക്കില്ലാത്ത തറ ജാടയില്ലാതെ ഏവര്‍ക്കും സമീപിക്കാവുന്ന പൊതുപ്രവര്‍ത്തക. കണ്ണീരിന്റെ വിലയറിയാവുന്ന വിശപ്പിന്റെ വിലയറിയാവുന്ന പൊതുപ്രവര്‍ത്തക. ഇവരെപോലുള്ളവരാണ് ഇന്നിന്റെ രാഷ്ട്രീയത്തിനാവശ്യം. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷംമുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ അതാതു മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വം ആണ്.
കെ.എസ്.യു.വിലൂടെ പ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. പ്രമുഖ ഗാന്ധിയന്‍ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആദിവാസി-ദലിത് സമരങ്ങളില്‍ പങ്കെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആണ്. 2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു ആയി തിരണത്തെടുക്കപ്പെട്ടു. 2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട് രമ്യ ഹരിദാസ്. അതിനാല്‍ നിങ്ങളുടെ വോട്ടുകളെ ഈ ചെറുപ്പക്കാരിയിലേക്ക് രാഷ്ട്രീയത്തിനതീതമായി ക്രോഡീകരിക്കപ്പെടണം. വിജയം ഉറപ്പാക്കണം.
‘ഏതുകുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിക്കും ‘ എന്ന് നേതാക്കള്‍ തന്നെ പറയുന്ന മണ്ഡലത്തില്‍ സീറ്റിനായി കടിപിടി കൂടുന്നതല്ല ഹീറോയിസം. ഭയന്നോടുന്നവരില്‍ പോരാട്ട വീര്യം പുറത്തെടുത്ത് മുന്നില്‍ നയിക്കാന്‍ കടന്നുവരുന്നവനാണ് ഹീറോയും ലീഡറും… ലീഡറെപോലെ അത് മുരളീധരനും തെളിയിച്ചു. കേരളത്തില്‍ പുതിയ ‘ലീഡറായുള്ള’ താരോദയം. പ്രവര്‍ത്തകരെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന അണികളെ വാത്സല്യത്തോടെ കരുതലും പിന്തുണയും നല്‍കിയ പ്രിയപ്പെട്ട ലീഡറുടെ പുതിയ അവതാരം മുരളിയും കേരളരാഷ്ട്രീയത്തില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ട കാലഘട്ടമാണ്. വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വടകരയിലെ പ്രബുദ്ധ ജനം അത് ഏറ്റെടുക്കും എന്നതില്‍ സംശയമില്ല. വടകരയില്‍ കെ മുരളീധരന്റെ വിജയവും ഉറപ്പു വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
രാഷ്ട്രീയത്തില്‍ സത്യസന്ധത നഷ്ടപ്പെടുന്ന കാലഘട്ടത്തില്‍ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ കഴിവില്ലാത്ത നേതൃത്വ ശോഷണത്തില്‍ മുരളിനാദമായി മുരളിയെത്തിയത് പ്രവര്‍ത്തകരുടെ പോരാട്ട വീര്യം കൂട്ടി. അതിന്റെ അലയൊലികള്‍ കേരളത്തില്‍ മുഴുവന്‍ മുഴങ്ങി കേള്‍ക്കും. പരാജയ ഭീതിയിലുള്ള കോഴിക്കോട്ടും കണ്ണൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പുതിയ ഊര്‍ജ്ജം നിറക്കാനുള്ള ശക്തിസ്രോതസ്സായി മുരളിയെത്തിയിരിക്കുന്നു. അക്രമ-കൊലപാത രാഷ്ട്രീയത്തെ അതെ രാഷ്ട്രീയ സ്ട്രാറ്റജി പുറത്തെടുത്ത് ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളെ തന്നെ സ്ഥാനാര്‍ഥി ആക്കിയതിലൂടെ രാഷ്ട്രീയം പറഞ്ഞുതന്നയാണ് സി.പി.എം പോരാട്ടം. ജനകീയ കോടതിയിലേക്കുള്ള പോരാട്ടം.
ജനകീയ കോടതിയില്‍ വിജയിച്ചുവന്നാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന അക്രമ -കൊലപാത വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന കേരളം രാഷ്ട്രീയത്തില്‍ അപ്രസക്തമായി തീരും. അതിനാല്‍ ഇരു പക്ഷത്തിനും രാഷ്ട്രീയ പോരാട്ടം തന്നെയാണ് വടകര. കോണ്‍ഗ്രസ് രാഷ്ട്രീയം പറയുന്ന നേതാക്കളും ജനാധിപത്യ വിശ്വാസികളും മുരളിയുടെ വിജയം ഉറപ്പാക്കേണ്ട ബാധ്യത ഏറ്റെടുക്കണം. കേരളത്തില്‍ മറ്റു 19 മണ്ഡലങ്ങള്‍ തോറ്റാലും ‘അക്രമ-കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ‘സ്ട്രാറ്റജിക്കല്‍ രാഷ്ട്രീയം’ വിജയിക്കണമെങ്കില്‍ 2021 ല്‍ കേരളത്തില്‍ ഭരണത്തില്‍ തിരിച്ചു വരണമെങ്കില്‍ വടകരയില്‍ മുരളി വിജയിക്കേണ്ടത് കോണ്‍ഗ്രസിന്റെ നിലനിപ്പ് രാഷ്ട്രീയത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.