എസ്‌എഫ്‌ഐക്കാര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ആരോപണവുമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചെന്നും പൊലീസ് നോക്കിനിന്നെന്നും ആക്രമണത്തിനിരയായ കെഎസ്‍യു പ്രവര്‍ത്തക സഫ്ന.

കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മര്‍ദനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ 2 കേസുകളും, എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പേരില്‍ ഒരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം കെ എസ് യു പ്രവര്‍ത്തകരുടെ വീടുകള്‍ കയറി ഭീഷണിയും ആക്രമണവുമുണ്ടായി. ദേവനാരായണനെന്ന വിദ്യാര്‍ത്ഥിക്ക് കഴുത്തിനും, ജിയോ എന്ന വിദ്യാര്‍ത്ഥിക്ക് കാലിനും പരിക്കുണ്ട്. എസ്‌എഫ്‌ഐ ഭാരവാഹികള്‍ വരെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണന്‍ പറയുന്നു.

Top