സമാന്തര അധികാര കേന്ദ്രമായി എസ്എഫ്‌ഐ..!! സകലതിലും കൃത്രിമത്വവും അട്ടിമറിയും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ പുറത്ത് വരുന്നത് ഗുരുതര ക്രമക്കേടുകളുടെ വിവരങ്ങളാണ്. സമാന്തര അധികാര കേന്ദ്രമായി യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ചുള്ള എസ്എഫ്‌ഐ ഗുണ്ടാ സംഘം പ്രവര്‍ത്തിച്ചിരുന്നെന്നുവേണം കരുതാന്‍. അതിനുള്ള തെളിവുകളും പുറത്തുവരുന്നു.

കേരള യൂണിവേഴ്സിറ്റിയുടെ പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ചകളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ വിതരണവും ഏകോപനവും തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകളുടെ എണ്ണം സംബന്ധിച്ച് കണക്കുണ്ട്. എന്നാല്‍ എന്നാല്‍ എത്ര ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചു എന്നോ ശേഷിക്കുന്നവ എത്രയെന്നോ സംബന്ധിച്ച കണക്ക് യൂണിവേഴ്സിറ്റിയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലാ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ കെട്ടുകെട്ടായി പൊലീസ് കണ്ടെടുത്തതോടെയാണ് കോളേജിലെ പരീക്ഷാ നടത്തിപ്പ് സംശയമുനയിലായത്.

വിദ്യാര്‍ത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ ഉന്നത വിജയം നേടുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ഗുരുതരമായ ആരോപണം സര്‍വകലാശാല പരിശോധിക്കുകയാണ്. കോളേജിലെ പരീക്ഷാനടത്തിപ്പിനെക്കുറിച്ചുള്ള അന്വേഷിക്കാന്‍ പ്രോ വൈസ് ചാന്‍സലറെയും പരീക്ഷാ കണ്‍ട്രോളറെയും വൈസ് ചാന്‍സലര്‍ നിയോഗിച്ചിട്ടുണ്ട്.

പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍വകലാശാല നല്‍കുന്ന നിര്‍ദ്ദേശങ്ങളൊന്നും യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ പാലിക്കാറില്ല. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ അടിച്ചുമാറ്റി നല്‍കുമെന്നാണു പ്രധാന ആരോപണം. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ക്ക് പുറമെ, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു.

ഉത്തരക്കടലാസുകള്‍ കോളേജ് ഓഫീസില്‍ നിന്ന് എടുത്തുനല്‍കിയത് ജീവനക്കാരാണെന്നാണ് സംശയം. ഉത്തരക്കടലാസുകള്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷ നടക്കുന്ന വേളയില്‍, എഴുതാത്ത ഉത്തരക്കടലാസുമായി സഹായി പുറത്തുനില്‍ക്കും. പുറത്തേക്ക് കൈമാറുന്ന ചോദ്യപേപ്പര്‍ സഹായി വാങ്ങും. ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് യൂണിറ്റ് റൂമിലെത്തും. ഇതിനുശേഷം കൈവശമുള്ള ഉത്തരക്കടലാസില്‍ സഹായി ഉത്തരങ്ങള്‍ എഴുതും. ഇത് പരീക്ഷ എഴുതുന്നയാള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് നിഗമനം. കൈയ്യക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. ഈ രീതിയിലുള്ള പരിശോധന സര്‍വകലാശാല നടത്തുമെന്നാണ് സൂചന.

ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാംപരീക്ഷ എഴുതുന്നവരുടെ ഡെസ്‌കില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും, ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശം യൂണിവേഴ്സിറ്റി കോളേജില്‍ പാലിക്കാറില്ല. വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞാല്‍ അന്നു തന്നെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കാറില്ല. ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്ന പരീക്ഷാ പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കാനാണിതെന്നാണ് ആക്ഷേപം.

തട്ടിപ്പ് പി.എസ്.സിപരീക്ഷകളിലുംയൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രമാക്കി നടത്തുന്ന വിവിധ പി.എസ്.സി പരീക്ഷകളിലും സര്‍വകലാശാല പരീക്ഷകളിലേതിന് സമാനമായ തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്. 550 രൂപയാണ് പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പി.എസ്.സി നല്‍കുന്നത്. സ്‌കൂള്‍, കോളജ് അദ്ധ്യാപകര്‍ക്കാണ് മേല്‍നോട്ടച്ചുമതല. പി.എസ്.സി പരീക്ഷകള്‍ നടക്കുന്നത് അവധി ദിവസങ്ങളിലായതിനാല്‍ യൂണിവേഴ്സിറ്റി കോളേജ് ഉള്‍പ്പെടെ പല കോളേജുകളിലും കോളേജ് അദ്ധ്യാപകര്‍ എത്താറില്ല. പരീക്ഷാ സെന്ററില്‍ അദ്ധ്യാപകര്‍ എത്തുന്നുണ്ടോയെന്നു പരിശോധിക്കാന്‍ പി.എസ്.സിക്ക് സംവിധാനവുമില്ല. ചോദ്യം എത്തിച്ചശേഷം പിഎസ്സി ജീവനക്കാര്‍ മടങ്ങും. മിക്ക അദ്ധ്യാപകരും പരീക്ഷാ ഹാളിലെ പരിശോധനയ്ക്ക് പകരം കോളേജിലെ ജീവനക്കാരെ ചുമതലപ്പെടുത്തും. ഇവര്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ അടുപ്പക്കാരായതിനാല്‍ ഒ.എം.ആര്‍ ഷീറ്റുകള്‍വരെ കോളേജിനു പുറത്തേക്കു കടത്തും. ശരിയായ ഉത്തരം രേഖപ്പെടുത്തിയശേഷം തിരികെ എത്തിക്കും.

Top