യൂണി. കോളേജ് വധശ്രമം: കത്തി കണ്ടെത്തി..!! കുരുക്ക് മുറുക്കി പോലീസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ രാവിലെ പോലീസ് തെളിവെടുപ്പ് നടത്തി. അഖിലിനെ കുത്തിയ കത്തി പ്രതികളായ ശിവരഞ്ജിത്തും നസീമും കണ്ടെത്തി നല്‍കി. ശിവരഞ്ജിത്ത് തന്നെയാണ് കുഴിച്ചിട്ട കത്തി പോലീസിന് എടുത്ത് നല്‍കിയത്. കോളേജിലെ ചവറു കൂനയ്ക്കുള്ളില്‍ ആയിരുന്നു കത്തി ഒളിപ്പിച്ചിരുന്നത്.

ഇന്ന് രാവിലെയായിരുന്നു തെളിവെടുപ്പ് നടത്തിയത്. കുത്തിയതടക്കം രണ്ടുകത്തികള്‍ സംഭവസമയം ഇവരുടെ പക്കലുണ്ടായിരുന്നതായി ശിവരഞ്ജിത്തും നസീമും പോലീസിന് മൊഴി നല്‍കിയിരുന്നു. മുക്കാല്‍ മണിക്കൂര്‍ മര്‍ദ്ദിച്ച ശേഷമാണ് തന്നെ പ്രതികള്‍ കുത്തിവീഴ്ത്തിയതെന്നാണ് അഖില്‍ പോലീസിന് നല്‍കിയ മൊഴി. കമ്പും കമ്പികളും ഉപയോഗിച്ചായിരുന്നു മര്‍ദനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുക്കാല്‍മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനിടയിലാണ് കുത്തിയതെന്നും മൊഴിയില്‍ പറയുന്നു. നസീം തന്നെ ശിവരഞ്ജിത്തിന് കുത്താന്‍ പാകത്തിന് പിടിച്ചുകൊടുത്തെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. സംഭവദിവസം രാവിലെ വിഷയം സംസാരിച്ചുതീര്‍ക്കാനാണ് അഖില്‍ യൂണിയന്‍ ഓഫീസില്‍ എത്തിയത്. വിമത പക്ഷത്തെ വരുതിയിലാക്കാനുള്ള ശ്രമം സംഘര്‍ഷത്തിലെത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

നേതൃത്വം പറയുന്നത് കേള്‍ക്കാതിരിക്കുകയും വിമത സ്വരം ഉയര്‍ത്തുകയും തനിക്ക് കീഴില്‍ ആളെ കൂട്ടുകയും ചെയ്തതാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്നും പറഞ്ഞിരുന്നു. ആക്രമിക്കാന്‍ യൂണിറ്റ് ഭാരവാഹികള്‍ രണ്ടു ദിവസം മുമ്പേ പദ്ധതിയിട്ടിരുന്നു. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റാണ് മുറിയിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് ശിവ രഞ്ജിത്തിനെയും സെക്രട്ടറി നസീമിനെയും യൂണിറ്റ് ഭാരവാഹികള്‍ വിളിച്ചുവരുത്തി. സംസാരിക്കാമെന്നുപറഞ്ഞ് അടുത്തുചെന്നപ്പോള്‍ നസീം അടിച്ചുതീര്‍ക്കാമെന്നാണു പറഞ്ഞത്.

Top