കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെ ജയിലില്‍ സന്ദര്‍ശിച്ച വ്യക്തിയാണ് പിസി ജോര്‍ജ് എം.എല്‍.എ. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ സമരം ചെയ്യുന്നത് മുതല്‍ പിസി ജോര്‍ജ് ഫ്രാങ്കോയ്ക്ക് ഒപ്പമാണ് നിലകൊണ്ടത്. പരാതിക്കാരിയെയും സമരം ചെയ്യുന്നവരെയും ചാനലിലൂടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കന്യാസ്ത്രീ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിരിക്കുകയാണ്.
വന്‍ വിമര്‍ശനം നേരിട്ട അധിക്ഷേപ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞതിന് ശേഷവും പിസി ജോര്‍ജ് അടങ്ങിയിട്ടില്ല എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളക്കലിനെ ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷവും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. അതേസമയം തന്നെ പരാതിക്കാരിയെയും സമരം ചെയ്ത കന്യാസ്ത്രീകളെയും പിസിജോര്‍ജ് അതിഭീകരമായി തെറി പറയുന്ന ഒരു ഓഡിയോ ക്ലിപ് വാട്സാപ്പില്‍ പ്രചരിക്കുകയാണ്.
കണ്ണൂരിലെ ഒരു പ്രാദേശി മാധ്യമപ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തിയ ആളോടാണ് പിസി ജോര്‍ജ് അശ്ലീല പദപ്രയോഗങ്ങളോടെ കയര്‍ക്കുന്നത്. ഫ്രാങ്കോ പിതാവിനെ വല്ലാതെ സംരക്ഷിക്കുകയാണ് പിസി ജോര്‍ജ് എന്ന മാദ്ധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടാണ് ജോര്‍ജ് സംസാരം ആരംഭിക്കുന്നത്. ആരെയും സംരക്ഷിക്കുന്ന സ്വഭാവം തനിക്കില്ലെന്നും ശരിയോടൊപ്പം നില്‍ക്കുകയാണെന്നും തനിക്കൊരു മെത്രാന്റെയും സഹായം ആവശ്യമില്ലെന്നുമാണ് പിസി ജോര്‍ജ് പറയുന്നത്. ഫ്രാങ്കോയെ ജയില്‍ വച്ചാണ് ആദ്യമായി കാണുന്നതെന്നും എംഎല്‍എ പറഞ്ഞു
ലോഖകന്‍: കഴിഞ്ഞതിന്റെ മുന്‍പത്തെ വര്‍ഷം നിങ്ങള്‍ വാഗ ബോര്‍ഡറില്‍ പോയപ്പോള്‍ ജലന്ധര്‍ പിതാവ് സാറിന്റെ കൂടെ ഉണ്ടായിരുന്നല്ലോ? എന്ന ചോദ്യത്തിന് അത് പറഞ്ഞവന്റെ തന്തയാണെന്നവനോട് പറഞ്ഞേരെ അത് തെളിയിക്കാമെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തേക്കാം എന്നാണ് പിസി പറയുന്നത്. വാഗ ബോര്‍ഡറില്‍ കൂടെ ഉണ്ടായിരുന്നത് പട്ടാളമാണെന്നും ജയിലില്‍ വച്ചാണ് ആദ്യമായി ഫ്രാങ്കോയെ കാണുന്നതെന്നും ഫ്രാങ്കോ ലാറ്റിന്‍ കാത്തലിക്കാണെന്നാണ് വിശ്വസിച്ചിരുന്നത് കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴാണ് അയാള്‍ റോമന്‍കാത്തലിക്കാണെന്ന് മനസിലായതെന്നും പിസി ജോര്‍ജ് പറയുന്നു.
സഭയിലെ പതിനെട്ട് കന്യാസ്ത്രീകള്‍ സഭവിട്ട് പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആറുപേര്‍ മാത്രമേ സഭയില്‍ നിന്നും പോയിട്ടുള്ളൂ എന്നു പറയുന്ന പിസി ജോര്‍ജ് ആ ആറുപേരെയും കേട്ടാലറക്കുന്ന അശ്ലീല പദം ഉപയോഗിച്ച് പരാമര്‍ശിക്കുകയാണ്. കൂടാതെ കന്യാസ്ത്രീ ആനന്ദ് എന്നൊരാളിനോട് ശാരീരികബന്ധം പുലര്‍ത്തിയതിന് തെളിവുണ്ടെന്നും പിസിജോര്‍ജ് പറയുന്നു.