പിപിഇ കിറ്റ് അഴിമതി കേസിൽ സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി.. മുൻമന്ത്രി കെ കെ ശൈലജ ഉൾപ്പടെയുള്ളവർക്കെതിരായ അന്വേഷണം തുടരാം

തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതി കേസിൽ സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. മുൻമന്ത്രി കെ കെ ശൈലജ ഉൾപ്പടെയുള്ളവർക്കെതിരായ അന്വേഷണം തുടരാം എന്ന് ഹൈക്കോടതി .കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത് . മുൻ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു.

ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.500 രൂപ വിലയുള്ള പിപിഇ കിറ്റുകൾ വാങ്ങിയത് മൂന്നിരട്ടി ഉയർന്ന നിരക്കിലാണെന്ന് ആരോപിച്ചുള്ള പരാതിയിൽ ആണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ കെ ശൈലജ, രാജൻ ഖൊബ്രഗഡെ എന്നിവരടക്കം 11 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നേതാവ് വീണ എസ്. നായരാണ് ലോകായുക്തയെ സമീപിച്ചത്. അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്നു നേരെത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു.

Top