ദില്ലി: മലയാളികള്‍ക്ക് അഭിമാനിക്കാം ശ്രീജേഷ് എന്ന കായികതാരത്തിലൂടെ. ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കാന്‍ പോകുന്നത് നമ്മുടെ മലയാളി താരം ഹോക്കി ടീം നായകന്‍ പിആര്‍ ശ്രീജേഷാണ്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒളിംപിക്‌സ് ടീമിനെ മലയാളി നയിക്കാന്‍ പോകുന്നത്.
ബ്രസീല്‍ വേദിയാവുന്ന റിയോ ഒളിമ്പിക്സിനുള്ള ഹോക്കി ദേശീയ ടീം നായകനായാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിനെ നിയമിച്ചത്. സര്‍ദാര്‍ സിങിനെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്.
റിയോ ഒളിമ്പിക്സിന്റെ സന്നാഹ പോരാട്ടം കൂടിയായ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. 2006ല്‍ ദേശീയ അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ഒരിടവേളക്കു ശേഷം ഇന്ത്യക്ക് ഒളിമ്പിക്സ് യോഗ്യത നല്‍കുന്നതിലും മലയാളി ഗോള്‍കീപ്പര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.
സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള ‘ധ്രുവബത്ര’ പുരസ്‌കാര നേട്ടത്തിനു പിന്നാലെയാണ് ദേശീയ ടീം നായകത്വവും ഇപ്പോള്‍ ഒളിംമ്പിക്സില്‍ ഇന്ത്യയുടെ നേതൃസ്ഥാനവും ശ്രീജേഷിന്റെ കൈകളില്‍ എത്തുന്നത്.