പി.ആര്‍. ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി.

കൊച്ചി: ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്‍.ശ്രീജേഷിന്റെ വീട്ടില്‍ മമ്മൂട്ടി എത്തി . വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കുടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ എത്തിയത്. പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി ഹൃദയത്തില്‍ തൊട്ട വാക്കുകളാല്‍ പ്രശംസിച്ചു.പിന്നീട് ശ്രീജേഷിന് പൂക്കുട നല്‍കി. ശേഷം ശ്രീജേഷ് ഒളിമ്പിക്‌സ് മെഡല്‍ മമ്മൂട്ടിയെ കാണിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

Top