ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് മെയ് ഏഴ് മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സ്ഥാനപതി കാര്യലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് തയ്യാറാവാന്‍ വിവിധ രാജ്യങ്ങളിലെ സ്ഥാനപതി കാര്യലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.
അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്.ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മിഷനുകളും തയറാക്കിക്കൊണ്ടിരിക്കുകയാണ്. നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ വിമാനങ്ങളാണ് ഇവരുടെ യാത്രയ്ക്കായി ഒരുക്കുന്നത്. മേയ് 7 മുതല്‍ ഘട്ടംഘട്ടമായിട്ടായിരിക്കും പ്രവാസികളെ തിരിച്ചെത്തിക്കുക. വിമാനത്തില്‍ കയറും മുന്‍പ് പരിശോധന നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമാവും യാത്രയ്ക്ക് അനുവദിക്കുക. യാത്രയിലുടനീളം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിബന്ധനകള്‍ പാലിക്കണം.
നാട്ടിലെത്തിക്കഴിഞ്ഞാല്‍ എല്ലാവരും ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം. വിമാനത്താവളങ്ങളിൽ എത്തി മറ്റു പ്രദേശങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങൾ ആരോഗ്യ സേതു ആപ് വഴിയാകും. നാട്ടിലെത്തിയാൽ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും അറിയിച്ചു. ആശുപത്രികളിലോ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലോ സ്വന്തം ചെലവിലാവും ക്വാറന്റീനില്‍ കഴിയേണ്ടത്. ക്വാറന്റീൻ കഴിയുമ്പോൾ കോവിഡ് പരിശോധന നടത്തും.
പ്രവാസികളെ എങ്ങനെ മടക്കിക്കൊണ്ട് വരണം എന്ന കാര്യത്തില്‍ വിശദമായ മാര്‍ഗ്ഗ നിര്‍ദേസം പുറപ്പെടുവിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിമാനങ്ങളും കപ്പലുകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും യാത്രാ ചിലവ് മടങ്ങുന്നവര്‍ തന്നെ വഹിക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മെയ് 7 മുതല്‍ പ്രവാസികളുടെ മടക്കം ആരംഭിച്ചേക്കും. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാവും പ്രവാസികളെ മടക്കിക്കൊണ്ടു വരിക. തിരികെ കൊണ്ടുവരേണ്ടവരുടെ പട്ടികയോടൊപ്പം മാനദണ്ഡങ്ങളും വിദേശകാര്യമന്ത്രാലയം തയ്യാറാക്കും. വൈറസ് ബാധിതനല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കും പ്രവാസികളെ മടക്കിക്കൊണ്ടുവരിക. ഇതിനായി സ്ക്രീനിങ് ഉള്‍പ്പടേയുള്ള പരിശോധനകള്‍ നടത്തും.
സാധാരണ വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് പകരം കരം പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക. ഘട്ടം ഘട്ടമായി പ്രവാസികളെ നാട്ടിലെത്തിക്കും. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കായിരിക്കും ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. ഗൾഫിൽ നിന്നുള്ളവരെ വിമാനമാര്‍ഗമായിരിക്കും നാട്ടിലെത്തിക്കുക. അമേരിക്കയിൽ നിന്നുള്ളവരെ കപ്പൽ മാർഗമായിരിക്കും ഇന്ത്യയിലേക്ക് എത്തിക്കുക എന്നാണ് സൂചന.