പ്രവാസികളുടെ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാ വശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി

കുവൈറ്റ് സിറ്റി: പ്രവാസികളുടെ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾപരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്. .

യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും, സ്റ്റുഡൻറ് വിസയിൽ പഠനാവ ശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്കും കോവിഡ് വാക്സിനേഷനിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ സാധുത ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുക,
വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യൻ നിർമ്മിത കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ പൂർണ്ണമായ പേര് “ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനക്ക” എന്ന് രേഖപ്പെടുത്താൻ നടപടിയെടുക്കുക ,
ഇന്ത്യൻ നിർമ്മിത
കോവാക്സിന് ലോക ആരോഗ്യ സംഘടനയുടേയും, മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക , നിലവിൽ
കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകൾ ഇടയിലുള്ള സമയപരിധി 84 ദിവസം ആയതിനാൽ ഈ നിബന്ധന പ്രവാസികളുടെ വിഷയത്തിൽ പരമാവധി കുറയ്ക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാക്സിനേഷനിൽ മുൻഗണ ആവശ്യപ്പെട്ടുകൊണ്ട്, പ്രവാസി ലീഗൽ സെൽ
കേരള ഹൈക്കോടതിയിൽ ഹർജി നൽകുകയും. ഈ വിഷയത്തിൽ കേരള സർക്കാർ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ദേശീയ തലത്തിൽ ഈ മേഖലയിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉള്ളതിനാലാണ് കേന്ദ്ര സർക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്.
ഹൈക്കോടതിയിൽനിന്ന് അനുകൂല തീരുമാന മുണ്ടാകുമെന്നും, അതുവഴി പ്രവാസികളുടെ വാക്സിനേഷൻ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും പ്രത്യാശിക്കുന്നതായി
പ്രവാസി ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Top