ബോളിവുഡിന്റെ മസില്‍ഖാന്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രേം രത്തന്‍ ദന്‍ പയോ റിലീസിംഗിനു മുമ്പേ സാമ്പത്തികനേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. നിര്‍മാണച്ചെലവിന്റെ 70 ശതമാനത്തിലധികം തുക ഇതിനോടകം തിരിച്ചുപിടിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
80 കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം നിര്‍മാണ ചെലവ്. സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ വഴി ഇതിനോടകം 57 കോടി രൂപ കളക്ഷന്‍ നേടിക്കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇനി തിയറ്ററില്‍ നിന്നു 23 കോടിയുടെ കളക്ഷന്‍ കൂടി നേടിയാല്‍ ചിത്രത്തിന്റെ നിര്‍മാണച്ചെലവ് ഈടാക്കാം. തിയറ്റില്‍ നിന്ന് ആദ്യദിവസം തന്നെ 23 കോടി രൂപ കളക്ഷന്‍ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പിന്നെയങ്ങോട്ട് ചിത്രം തിയറ്ററില്‍ ഓടുന്നതിനനുസരിച്ച് കോടികള്‍ ലാഭമായി വന്നുകൊണ്ടേയിരിക്കും.
ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങിയിട്ടില്ല. ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ബര്‍ജാത്യയുമായി അടുത്ത ബന്ധം മൂലമാണ് സല്‍മാന്‍ പ്രതിഫലം കൈപ്പറ്റാതിരുന്നത്. എങ്കിലും ചിത്രം സാമ്പത്തികനേട്ടം കൈവരിച്ചാല്‍ അതിനനുസരിച്ചുള്ള നേട്ടം സല്‍മാനും ഉണ്ടായേക്കും. നവംബര്‍ 12ന് ചിത്രം പ്രദര്‍ശനത്തിനെത്തും. സോനം കപൂറാണ് ചിത്രത്തിലെ നായിക. സല്‍മാന്റെ കഴിഞ്ഞ ചിത്രമായ ബജ്‌റംഗി ഭായ്ജാന്‍ തകര്‍പ്പന്‍ വിജയമായിരുന്നു നേടിയത്. 600 കോടിയില്‍ അധികം കളക്റ്റ് ചെയ്ത ചിത്രം പാകിസ്താനിലും ഗംഭീര വിജയം നേടിയിരുന്നു. സല്‍മാന്റെ സാദാ മസാല ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിന്നത് രാജമൗലിയുടെ പിതാവും ബാഹുബലിയുടെ രചയിതാവുമായ എസ് വിജയേന്ദ്രപ്രസാദ് ആയിരുന്നു.