കഷണ്ടിയെ പ്രതിരോധിക്കാന്‍ ബിയറും പഴവും ചേര്‍ന്ന ഒറ്റമൂലി മതി. ബിയര്‍ കുടിയ്ക്കാന്‍ മാത്രമല്ല മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാനും കഷണ്ടിയെ പ്രതിരോധിയ്ക്കാനും സഹായിക്കുന്നു. ബിയര്‍ മാത്രമല്ല ബിയറിനോടൊപ്പം പഴവും ചേരുമ്പോ ഴാണ് ഇതിന്റെ യഥാര്‍ത്ഥ ഗുണം ലഭിയ്ക്കുന്നത്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ മുടികൊഴിച്ചില്‍ പമ്പ കടത്താം.
ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പ്രതിവിധിയാണ് ഇത്. ഒരു മുട്ട പൊട്ടിച്ച് അതിന്റെ മഞ്ഞക്കരുവില്‍ പഴവും ബിയറും തേനും നന്നായി മിക്സ് ചെയ്യുക. എല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഇത് കഷണ്ടി ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ഭാഗങ്ങളില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. തലയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു മണിക്കൂര്‍ ഇത് തലയില്‍ തന്നെ വെയ്ക്കുക. തലയ്ക്ക് ചൂടു കൂടുതല്‍ തോന്നുന്നുവെങ്കില്‍ ഭയപ്പെടേണ്ട ആവശ്യമില്ല.കാരണം തലയോട്ടി ഈ മിശ്രിതത്തെ ആഗിരണം ചെയ്യുന്നതാണ് ഈ ചൂടിന് കാരണം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുക. ഫലം നിശ്ചയമായും ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.