വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപത്താണ് അപകടമുണ്ടായത്. കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത് ബൈക്കിൽ ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക്, ദിവ്യബലി അർപ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈദികന്‍റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.
Tags: priest death


