നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം; ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ് (ഫസ്റ്റ് ക്ലാസ്)’ സമ്മാനിച്ചു. തിങ്കളാഴ്ച ബ്രാറ്റിസ്ലാവയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത്. ഒരു വിദേശ രാജ്യം മോദിക്ക് നല്‍കുന്ന 33-ാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയ ചരിത്രപരമായ സന്ദര്‍ശനത്തിനിടയിലാണ് ഈ ആദരവ്.

സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ആ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയായി നരേന്ദ്ര മോദി മാറി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്ട്ര പുരസ്‌കാരമായിരുന്നു ഇത്.ബഹുമതി സ്വീകരിച്ച ശേഷം നന്ദി രേഖപ്പെടുത്തിയ മോദി, ഈ പുരസ്‌കാരം ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കുള്ളതാണെന്ന് പറയുകയും ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള നിലനില്‍ക്കുന്ന സൗഹൃദത്തിനായി ഇത് സമര്‍പ്പിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയിലെയും സ്ലൊവാക്യയിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന ഊഷ്മളതയുടെയും വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണ് ഈ ബഹുമതി. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ സൗഹൃദം കൂടുതല്‍ ദൃഢമാക്കാന്‍ വരുംതലമുറകള്‍ക്ക് ഈ പുരസ്‌കാരം പ്രചോദനമാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.പ്രതിരോധം, ഭീകരവിരുദ്ധ പ്രവര്‍ത്തനം, വ്യാപാരം, സാങ്കേതികവിദ്യ, ഊര്‍ജ്ജം, സംസ്‌കാരം എന്നിവയുള്‍പ്പെടെ വിപുലമായ മേഖലകളെ ഉള്‍ക്കൊള്ളുന്ന സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും പുറപ്പെടുവിച്ചിരുന്നു. പ്രതിരോധ മേഖലയിലായിരുന്നു നിര്‍ണായകമായ പ്രഖ്യാപനം.

പ്രതിരോധ സാങ്കേതികവിദ്യകള്‍, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ വ്യവസായ പങ്കാളിത്തം എന്നിവയില്‍ സഹകരിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരു ‘താല്‍പ്പര്യ പത്രം’ ഒപ്പുവെച്ചു.2025 ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ‘ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ്’ രൂപീകരിക്കാന്‍ ഇന്ത്യയും സ്ലൊവാക്യയും തീരുമാനിച്ചു. ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കുമെതിരെ ശക്തവും നിര്‍ണ്ണായകവുമായ നടപടിയുണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

ലേബര്‍ മൈഗ്രേഷന്‍ ധാരണാപത്രവും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഓഡിയോ-വിഷ്വല്‍ ക്രിയേഷന്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ബന്ധം ശക്തമാക്കാനും തീരുമാനമായി. ഇന്ത്യയും സ്ലൊവാക്യയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും ഇരു സര്‍ക്കാരുകളും സമ്മതിച്ചു. ഔപചാരിക സൗഹൃദത്തിനപ്പുറം നിര്‍ണായകമായ പങ്കാളിത്തത്തിലേക്ക് ഇരുരാജ്യങ്ങളെയും എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് സാധിച്ചു.

 

Top