കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധം കത്തുന്നു.അതേ സമയം ഞാൻ രാജിവയ്ച്ച ആ നടിമാർക്ക് ഒപ്പമാണ് എന്ന് നടൻ പൃത്വവി രാജ് പറഞ്ഞു. താന്‍ അവര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണ് എന്ന് നടൻ രാജിവെച്ച നടിമാരെ വിമര്‍ശിക്കുന്ന ആളുകള്‍ നിരവധിയുണ്ടാകും, ശരി തെറ്റുകള്‍ ആളുകളുടെ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് പറയാനുള്ളത് പറയേണ്ട സമയത്ത് പറയേണ്ടിടത്ത് പറയുമെന്നും ദി വീക്ക് മാഗസിന്റെ ഓണ്‍ലൈന്‍ പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും പൂർണമായും മനസ്സിലാക്കിയ ആളാണ് ഞാൻ. അവർ എന്തുകൊണ്ടാണ് രാജിവെച്ചതെന്നും അറിയാം. ഞാൻ അവർക്കൊപ്പമാണ്.
ഗണേഷ് കുമാർ ആഭാസനാനെന്നും അയാൾ ഉള്ള സംഘടനയിൽ സ്ത്രീകൾ സുരക്ഷിതരാവുന്നത് എങ്ങിനെ എന്നും അതുകൊണ്ട് കൂടിയാണ് രാജി വയ്ച്ചത് എന്നും മുമ്പ് റിമ കല്ലുങ്കൽ പറഞ്ഞിരുന്നു. നടിമാർ ആരും വിവരമില്ലാത്തവരല്ല. അവർ കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കുന്നു. സുരക്ഷിതം അല്ലെന്ന് അവർ പറയാൻ അവർക്ക് കാരണം ഉണ്ടാകാം. അനുഭവം ഉണ്ടാകാം. ചിലപ്പോൾ മറ്റ് ചില നടിമാരേ പോലെ വഴങ്ങാനും അനുസരിക്കാനും അവർക്ക് കഴിഞ്ഞു എന്നും അഭിമാനം സമ്മതിച്ചു എന്നും വരില്ല. റീമയുടെ പ്രസ്താവന ഈ നിലയിൽ ചർച്ച ചെയ്യുമ്പോൾ ആണ് പൃഥ്വി യുടെ അഭിപ്രായം വരുന്നത്. ഇനി ദിലീപുമായി ഒരു ബന്ധവും ഇല്ലെന്നും ഒന്നിച്ച് സിനിമ പോലും ചെയ്യില്ലെന്നും പൃഥ്വി ആണയിട്ട് പറഞ്ഞു. തന്റെ സമ്മർദം മൂലമല്ല ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതെന്ന് ‘ദ് വീക്ക്’ന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.ആക്രമിക്കപ്പെട്ട നടിക്ക് മിണ്ടാതിരിക്കാമായിരുന്നു. പക്ഷെ അവള്‍ അത് ചെയ്തില്ല. അവളുടെ പോരാട്ടം സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രല്ല, മുഴുവന്‍ സ്ത്രീകള്‍ക്കുമായിട്ടാണ്. ഈ സംഭവം മലയാള സിനിമയിലെ വഴിത്തിരിവായിരിക്കുമെന്നാണ് കരുതുന്നത്’ – പൃഥ്വിരാജ് പറഞ്ഞു.
രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും പൂർണമായും മനസ്സിലാക്കിയ ആളാണ് ഞാൻ. അവർ എന്തുകൊണ്ടാണ് രാജിവെച്ചതെന്നും അറിയാം. ഞാൻ അവർക്കൊപ്പമാണ്. എന്റെ സമ്മർദം മൂലമല്ല ദിലീപിനെ പുറത്താക്കിയത്, ആ ക്രെഡിറ്റും എനിക്ക് വേണ്ട. ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചെടുത്തതാണ്. ഇതുവരെ ദിലീപിനൊപ്പം അഭിനയിക്കാൻ എന്നെയാരും ക്ഷണിച്ചിട്ടില്ല, ഇനി അങ്ങനെയൊരു അവസരം ഉണ്ടായാൽ ആലോചിച്ച് തീരുമാനിക്കും.
അതേ സമയം മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്ത് എത്തിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡിൻ കുര്യാക്കോസായിരുന്നു. ഇതിനിടെ മോഹൻലാലിന്റെ കേണൽ പദവി എടുത്ത് കളയണമെന്നാവശ്യപ്പെട്ട് സർവസൈന്ന്യാധിപനായ രാഷ്ട്രപതിക്ക് കത്തയക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. ഒരു ലക്ഷം കത്തയച്ച് പ്രതിഷേധിക്കുന്നതിനാണ് യൂത്ത് കോൺഗ്രസ് പദ്ധതി തയ്യാറാക്കുന്നത്.അടുത്ത ദിവസം ചേരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഇതു സംബന്ധിച്ചു ചർച്ച നടത്തും. രാഷ്ടട്രപതിയ്ക്കു അടുത്ത ദിവസം തന്നെ കത്ത് അയക്കുന്നതിനാണ് പദ്ധതി. ഒരു ലക്ഷത്തോളം പേർ ഒപ്പിട്ട കത്താണ് മോഹൻലാലിന്റെ കേണൽപദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുന്നത്.
അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ആദ്യമെടുത്ത തീരുമാനം നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞ ദിലീപിനെ തിരിച്ചെടുക്കലാണ്. ഇതോടെയാണ് മോഹൻലാലിനെതിരെ വിവിധ മേഖലകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നത്. മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്ത് എത്തിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡിൻ കുര്യാക്കോസായിരുന്നു. ഇതിനിടെ മോഹൻലാലിന്റെ കേണൽ പദവി എടുത്ത് കളയണമെന്നാവശ്യപ്പെട്ട് സർവസൈന്ന്യാധിപനായ രാഷ്ട്രപതിക്ക് കത്തയക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. ഒരു ലക്ഷം കത്തയച്ച് പ്രതിഷേധിക്കുന്നതിനാണ് യൂത്ത് കോൺഗ്രസ് പദ്ധതി തയ്യാറാക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കൊച്ചി നഗരമധ്യത്തിൽ ഓടുന്ന കാറിൽ മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്ക് കണ്ടെത്തിയ പൊലീസ്, ഈ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് സംഘം ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത് ദിലീപാണെന്നു കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അമ്മ ഭാരവാഹികൾ യോഗ്ം ചേർന്ന് ദിലീപിനെ സംഘടനിയിൽ നിന്നു പുറത്താക്കുന്നതായി തീരുമാനിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകും മുൻപ് ദിലീപിനെ ജയിലിൽ നിന്നും ജാമ്യത്തിൽ വിടുകയും ചെയ്തു. ദിലീപ് ജാ്മ്യത്തിലിറങ്ങിയ ശേഷം പിന്നീട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അമ്മയുടെ ജനറൽ ബോഡി യോഗം ചേർന്ന് അമ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മോഹൻലാൽ അ്മ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുകയും ചെയ്തു. ഇതിനു പിന്നാലെ ചേർന്ന അമ്മ ജനറൽ ബോഡി യോഗമാണ് ദിലീപിനെ ത്ിരിച്ചെടുക്കാൻ തീരുമാനിച്ചത്.
ബി.ജെ.പിയും മോഹൻലാലിന് എതിരേ
ബി.ജെ.പി നേതാവ് മുരളീധരൻ ആദ്യമേ മോഹൻലാലിന്റെ നിലപാടിനേ തള്ളുകയും ലാലിനേ പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. മാത്രമല്ല രാജിവയ്ച്ച് നടിമാർക്ക് പിന്തുണയും നല്കി. എന്നാൽ ഇപ്പോൾ ഇതാ യുവ മോർച്ചയും മോഹൻലാലിനെതിരേ രംഗത്ത്.അടുത്ത ദിവസം തന്നെ ഇവരും സമരപരിപാടികളും ആസൂത്രണം ചെയ്യുമെന്നാണ് അറിയുന്നത്. യുവമോർച്ച നിലപാട് എന്തായാലും മോഹൻലാലിനൊപ്പം അല്ല. കേന്ദ്ര സർക്കാരിൽ മോഹൻലാലിനുള്ള പിടിവള്ളിയാണ് ഇവിടെ മുറിച്ചുമാറ്റുന്നത്.