മോദിക്ക് വെല്ലുവിളിയായി പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്!..പ്രചാരണത്തിലും തന്ത്രരൂപീകരണത്തിലും പ്രിയങ്ക നിർണായക പങ്ക് വഹിക്കും.സോണിയ ഗാന്ധിയുടെ പകരക്കാരിയായി റായ്ബറേലിയിൽ മൽസരിക്കും

ന്യൂഡൽഹി:പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നു .സോണിയ ഗാന്ധിയുടെ പകരക്കാരിയായി റായ്ബറേലിയിൽ മൽസരിക്കാനും നീക്കമുണ്ട് .സജീവ രാഷ്ട്രീയത്തിൽ എത്തുന്നതിനായി കോൺഗ്രസ് നേതൃസ്ഥാനത്ത് എത്തിക്കാനും നീക്കമുണ്ട് .ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപം എന്ന് പരക്കെ പറയപ്പെടുന്ന പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ സജീവമായി വന്നാൽ അടുത്ത തിരെഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള തരംഗം ഉണ്ടാക്കാനാകും എന്നതും എടുത്ത് പറയേണ്ടതാണ് .

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തന്ത്രരൂപീകരണത്തിലും പ്രചാരണത്തിലും മുൻനിര റോളിൽ പ്രിയങ്ക ഗാന്ധിയെ അവതരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. മുത്തശ്ശിയുടെ നിശ്ചയദാർഢ്യവും അമ്മയുടെ പ്രസരിപ്പും ഉൾക്കൊള്ളുന്ന പ്രിയങ്കയ്ക്കു രാഹുൽ ഗാന്ധിയുടെ വലംകയ്യായി നിലകൊണ്ട് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കാനാകുമെന്നാണു നേതാക്കളുടെ കണക്കുകൂട്ടൽ. യുപിയിലെ അമേഠിയിലും റായ്ബറേലിയിലും മാത്രം പ്രചാരണം നടത്തുന്ന പതിവു രീതി വിട്ട് കൂടുതൽ മണ്ഡലങ്ങളിൽ പ്രിയങ്കയുടെ സാന്നിധ്യം ഉറപ്പാക്കാൻ പാർട്ടി ശ്രമിക്കും.priyanka gandhi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധിയുടെ പകരക്കാരിയായി റായ്ബറേലിയിൽ മൽസരിപ്പിക്കുന്നതും പരിഗണനയിലാണ്. കഴിഞ്ഞ ദിവസം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം സംബന്ധിച്ചുയർന്ന തർക്കം പരിഹരിക്കുന്നതിൽ പ്രിയങ്ക നിർണായക പങ്കു വഹിച്ചിരുന്നു. മുഖ്യമന്ത്രി പദം ലഭിക്കാത്തതിൽ പ്രതിഷേധമുയർത്തിയ സച്ചിൻ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും അനുനയിപ്പിച്ചു. ഇരുവരുമായും കുട്ടിക്കാലം മുതലുള്ള സൗഹൃദം പ്രശ്നപരിഹാരം എളുപ്പമാക്കി. വരും നാളുകളിൽ സഖ്യകക്ഷികളുമായുള്ള ചർച്ചകളിലും പ്രിയങ്കയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കുറിക്കു കൊള്ളുന്ന മറുപടി നൽകുന്നതിൽ പ്രിയങ്കയ്ക്കുള്ള മിടുക്ക് പ്രചാരണത്തിൽ ഗുണം ചെയ്യുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. 56ന്റെ നെഞ്ചളവല്ല, വിശാല ഹൃദയമാണു വേണ്ടതെന്നു 2014 ൽ പ്രിയങ്ക പറഞ്ഞത് നേതാക്കൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
പ്രിയങ്ക തന്റെ രാഷ്ട്രീയ വീക്ഷണം വരച്ചു കാട്ടുന്ന പുസ്തകം മാർച്ചോടെ പുറത്തിറങ്ങും. 300 പേജുള്ള പുസ്തകത്തിന് ‘എഗെൻസ്റ്റ് ഒൗട്ട്റേജ്’ എന്നാണു പേരിട്ടിരിക്കുന്നതെന്നാണ് വിവരം.

Top