![](https://dailyindianherald.com/wp-content/uploads/2018/12/priyanka-gandhi.png)
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ട്ടിയില്‍ അഴിച്ചുപണി. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നു.
യു.പി.എ അദ്ധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ ചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ അടങ്ങിയതാണ് കിഴക്കന്‍ ഉത്തര്‍പ്രദേശ്. രാജ്യഭരണത്തിന് ഏറ്റവും നിര്‍ണായകമാകുന്ന സംസ്ഥാനമെന്ന നിലയില്‍ യു.പിയില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടാനാണ് കോണ്‍ഗ്രസ് ശ്രമം. ഫെബ്രുവരി ആദ്യ വാരം തന്നെ പ്രിയങ്ക ചുമതലയേല്‍ക്കുമെന്നാണ് വിവരം.