ന്യുഡൽഹി:പാർലമെന്റിൽ ശക്തമായ സാന്നിധ്യമാകുന്നതിനായി പ്രിയങ്ക . സോണിയക്ക് പകരം പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാന്‍ സാധ്യത എന്നും റിപ്പോർട്ട് .അതേസമയം പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ വ്യക്തിപരമായ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് ബിജെപിക്ക് അസ്വസ്ഥതയുണ്ടാക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രിയങ്ക തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കാലങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യേഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതിന് ഇത്തവണ അന്ത്യം കുറിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഇത്രയും കാലം സഹോദരി മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പോരാട്ടത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്ന രാഹുല്‍ ഇത്തവണ പ്രിയങ്ക തീരുമാനിക്കുമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഇതാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നതിനുള്ള കാരണം.