തിരുവനന്തപുരം :പ്രിയങ്ക ഗാന്ധി പെട്ടെന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയത് എന്തിന്? പ്രിയങ്ക ഗാന്ധി രഹസ്യം പുറത്തായി!!!രാഷ്ട്രീയത്തിൽ ഇറങ്ങിയ രഹസ്യം പുറത്ത് വന്നിരിക്കയാണ് .പ്രിയങ്ക ഗാന്ധി ലോകനേതാവാകും എന്നും ഇപ്പോഴാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഏറ്റവും നല്ല സമയം എന്നും ജ്യോതിഷി വിധിപ്രകാരം വിവരം ലഭിച്ചതിനാൽ ആണ് പെട്ടന്നുള്ള ഈ രംഗപ്രവേശനം . എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാഗാന്ധിയെ നിയമിച്ചത് ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത് . തന്ത്രപ്രധാനമായ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിയ്ക്ക് നൽകിയിരിക്കുന്നത്.
ഇതുവരെ പിന്നണിയിൽ നിന്നു കൊണ്ട് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന പ്രിയങ്ക വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് പാർട്ടിയുടെ നേതൃതിരയിലേക്ക് വരുന്നത്. നേരത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകളിലും ശേഷം മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിലും പ്രിയങ്കാ ഗാന്ധി നിർണായക പങ്കു വഹിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണാസി ഉൾപ്പെടുന്ന കിഴക്കൻ മേഖലയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് കോൺഗ്രസ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബിജെപിയെ നേരിടാൻ ഒന്നിക്കുന്ന മായാവതിയേയും അഖിലേഷ് യാദവിനേയും ഒരുമിച്ചു നേരിടുക എന്ന ദൗത്യമായിരിക്കും ഇനി പ്രിയങ്കയ്ക്ക് ഉണ്ടാവുക.