ഇന്ത്യ പിടിക്കാൻ രാഹുൽ ഗാന്ധി!.വെബ്‌സൈറ്റ്,വാട്‌സാപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുത്തൻ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്

ന്യുഡൽഹി : അടുത്ത തിരെഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി .നിലപാടുകളിൽ ഉറച്ച് നിന്നുകൊണ്ട് മതേതര ഇന്ത്യ സംരക്ഷിക്കാൻ ജനകീയ അഭിപ്രായത്തോടെ ഭരണം പിടിക്കാൻ നീക്കം തുടങ്ങി .ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചരണത്തിലൂടെയും അവര്‍ക്ക് കൂടി പങ്കാളിത്തം നല്‍കുന്ന തന്ത്രങ്ങളിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് നീക്കം. പ്രകടനപത്രികയിലടക്കം പൊതുജനങ്ങള്‍ക്ക് വലിയ പങ്കാളിത്തം നല്‍കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

തിരഞ്ഞെടുപ്പിനായി പൊതുജനപങ്കാളിത്തത്തോടെ പ്രകടനപത്രിക തയ്യാറാക്കാനുള്ള മുന്നൊരുക്കങ്ങളും എഐസിസി ആസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. പ്രത്യേക വെബ്‌സൈറ്റുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് കോണ്‍ഗ്രസ് ഇത്തവണ പ്രകടന പത്രിക തയ്യാറാക്കുന്നത്.രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളില്‍ പൊതുജനത്തിന്റെ അഭിപ്രായവും ആശയവും തേടിയ ശേഷം, അവ സംബന്ധിച്ച വാഗ്ദാനങ്ങള്‍ [email protected] എന്ന് വെബ്‌സൈറ്റിലെ പത്രികയില്‍ ചേര്‍ക്കാനാണു പദ്ധതി. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശം ജനങ്ങളുടെ ശബ്ദം എന്ന പേരിലുള്ള പ്രകടന പത്രിക തിരഞ്ഞെടുപ്പിനു 100 ദിവസം മുമ്പേ പുറത്തിറക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ജനങ്ങള്‍ക്കുകൂടി പങ്കാളിത്തമുള്ള പ്രകടന പത്രിക തയ്യാറാക്കുന്നത്.GIRL RAHUL GANDHI

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കേണ്ടത് അടച്ചിട്ട മുറിയിലിരുന്നല്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായ, ആശയ ശേഖരണത്തിനായി വെബ്‌സൈറ്റ് രൂപം കൊള്ളുന്നത്. വാട്‌സാപ്പ് മലയാളമുള്‍പ്പടെ 16 ഭാഷകളില്‍ ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാനാവും. 7292088245 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശമായും പ്രകടന പത്രികയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. രാജ്യത്തുടനീളം സഞ്ചാരം ഇതോടൊപ്പം തന്നെ പത്രികാ രൂപീകരണസമിതിയിലെ 22 അംഗങ്ങളും രാജ്യത്തുടനീളം സഞ്ചരിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മാസം ആദ്യം മുതല്‍ തന്നെ അംഗങ്ങള്‍ ഈ യാത്ര ആരംഭിക്കും.

സമിതിയുടെ ചെയര്‍മാന്‍

മുന്‍ കേന്ദ്രമന്ത്രി ചിദംബരമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികാ സമിതിയുടെ ചെയര്‍മാന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ഈ സമിതിയില്‍ അംഗങ്ങളാണ്.കേരളത്തില്‍ നിന്ന് ശശി തരൂര്‍, ബിന്ദു കൃഷ്ണ എന്നിവരാണ് പ്രകടപത്രിക കമ്മിറ്റിയില്‍ അംഗമായിട്ടുള്ളത്. തിരഞ്ഞെടുപ്പ് കോര്‍ കമ്മിറ്റി, പ്രവര്‍ത്തക സമിതി എന്നിവയുടെ അഗീകാരത്തോടെയായിരിക്കും പ്രകടന പത്രിക്ക പുറത്തിറക്കുക.

2019 ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങല്‍ സജീവമാക്കി കഴിഞ്ഞു. കഴിഞ്ഞ തവണ നേടിയത് പോലുള്ള വലിയ വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും അധികാരത്തുടര്‍ച്ച തന്നെയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇതിനായി രാമജന്മഭൂമി പോലുള്ള ഹിന്ദുത്വ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നുള്ള പദ്ധതികളാണ് അവര്‍ ഒരുക്കുന്നത്.

എന്തു വിട്ടുവീഴ്ച്ച നടത്തിയും ബിജെപിയെ പ്രതിരോധിക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയം. അതിനായി വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി സഖ്യംരൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കമാണ് കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കുന്നത്.അറുപത് വര്‍ഷത്തിലേറെ രാജ്യ ഭരണത്തില്‍ പങ്കാളിയായ കോണ്‍ഗ്രസ്സിനെ 44 സീറ്റിലേക്ക് ഒതുക്കിയായിരുന്നു 2014 ല്‍ ബിജെപി അധികാരത്തില്‍ എത്തിയത്. ഈ സാഹചര്യത്തില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ്.

Top