കൊല്ലം: സിനിമാ നിര്‍മാതാവ് അജയ് കൃഷ്ണയുടെ കാമുകി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമാണ് നിര്‍മാതാവ് അജയ് കൃഷ്ണ ആത്മഹത്യ ചെയ്തത്. അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് അജയ് കൃഷ്ണനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമ പരാജയപ്പെടും എന്ന ഭീതിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് കാമുകിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
ആത്മഹത്യാ കുറിപ്പും എഴുതിവെച്ചാണ് മരിച്ചത്. അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കുന്നില്ല എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. വിനീതയുടെ ആത്മഹത്യ കൂടിയായപ്പോള്‍ രണ്ടു പേരുടെയും മരണത്തില്‍ ദുരൂഹതകള്‍ നിഴലിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്ററിന് സമീപം ലക്ഷ്മി സദനത്തില്‍ വിനീത നായര്‍ എന്ന 28 കാരിയെ വീടിനുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യകുറിപ്പില്‍ വിനീതയും അജയ് കൃഷ്ണയുമായി പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമായതായി അഞ്ചല്‍ എസ്.ഐ എസ്. സതീഷ്‌കുമാര്‍ പറഞ്ഞു. വിനീത ബെംഗളൂരില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്സിന് പഠിക്കുമ്പോഴാണ് അജയ് കൃഷ്ണയുമായി സൗഹൃദത്തിലായത്. കോഴ്സ് പൂര്‍ത്തിയാക്കിയ വിനീത കുറച്ച് കാലമായി നാട്ടില്‍ തന്നെയായിരുന്നു. അജയ് ഏപ്രില്‍ 24 നാണ് ആത്മഹത്യ ചെയ്തത്.
ഇതോടെ മനോവിഷമത്തിലായ വിനീത അജയ് ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാകില്ലെന്നു എഴുതിവച്ച് ജീവനൊടുക്കുകയായിരുന്നു. അച്ഛന്‍ നേരത്തേ മരിച്ച വിനീത അമ്മയോടൊപ്പമായിരുന്നു താമസം. സഹോദരി കുടുംബത്തോടൊപ്പം വിദേശത്താണ്. വിനീതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.