മാട്രിമോണിയില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി; യുവാവ് പിടിയില്‍

കോഴിക്കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി യുവതികളെ കബളിപ്പിച്ച് പണം തട്ടിയകേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലാണ് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് സംഷീര്‍ (32) എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും മറ്റും പൊലീസ് കണ്ടെടുത്തു. ഗോവിന്ദപുരം സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി.

ദുബൈയില്‍ എഞ്ചിനീയറാണെന്ന വ്യാജേന മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് വിദേശ മൊബൈല്‍ നമ്പറില്‍ നിന്ന് യുവതിയെ വാട്ട്‌സ്ആപ്പ് മുഖേനയും ഫോണ്‍ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ചില കേസുകളില്‍ കുടുങ്ങിയതിനാല്‍ അതില്‍ നിന്നും ഒഴിവാകുന്നതിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി സംഷീര്‍ യുവതിയില്‍ നിന്നും 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെക്കുന്ന പ്രതി ഇത്തരത്തില്‍ രണ്ടു വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മറ്റു പല യുവതികളേയും പ്രതി ഇത്തരത്തില്‍ ബദ്ധപ്പെട്ടു വന്നിരുന്നതായും പൊലീസ് കണ്ടെത്തി. ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൌണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് പ്രതി തട്ടിപ്പ് ചെയ്ത് വന്നിരുന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെടുന്ന യുവതികളുടെ മോശമായ വീഡിയോകളും ഫോട്ടോകളും വാട്‌സ് ആപ്പിലൂടെ ശേഖരിക്കുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഇയാള്‍ പണം തട്ടിയെന്ന് പൊലീസ് പറഞ്ഞു.

Top