സ്വന്തം ലേഖകൻ
മിയാമി: ലഹരിക്കടത്തും ലൈംഗിക വൃത്തിയും തൊഴിലാക്കിയിരുന്ന യുവതിയെ ലൈംഗിക വൃത്തിയ്ക്കിടെ പൊലീസ് പിടികൂടി. ആയിരം ഇന്ത്യൻ രൂപ മൂല്യം വരുന്ന 25 ഡോളറിനും ചിക്കൻ നഗ്ഗെറ്റ്‌സിനും വേണ്ടിയാണ് ഇത്തവണ യുവതി ലൈംഗികതയ്ക്കു വേണ്ടി രംഗത്ത് ഇറങ്ങിയത്. മിയാമിയിലെ തെരുവിൽ ലൈംഗിക വ്യാപാരത്തിനായി ഇറങ്ങിയ അലക്‌സ് ദിനീനോ എന്ന 22 കാരിയായ യുവതിയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.
മുൻപ് വേശ്യാവൃത്തിയും, മയക്കുമരുന്നു വ്യാപാരവും ചുമത്തി യുവതിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെ തുടർന്നാണ് ഇവരെ മനാറ്റി കൗണ്ടി ജയിലിലേയ്ക്കു അധികൃതർ മാറ്റിയിരുന്നു. മയാറ്റി നഗരത്തിൽ വ്യാപകമായി ലൈംഗിക വ്യാപാരം നടക്കുന്നതായി അധികൃതർക്കു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിറ്റക്ടീവ് നടത്തിയ രഹസ്യ പരിശോധനയിലാണ് ദിനീനോയെ പിടികൂടിയത്.
ഡിറ്റക്റ്റീവ് ആയി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയോടു ലൈംഗിക ബന്ധത്തിനു തയ്യാറാകാൻ ആവശ്യപ്പെട്ടു. ആദ്യം 25 ഡോളറിനു യുവതി സമ്മതിച്ചെങ്കിലും, പിന്നീട് 25 ഡോളറിനൊപ്പം ചിക്കൻ നഗ്ഗെസ് കൂടി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവരെ ഡിറ്റക്റ്റീവ് സംഘം അറസ്റ്റ് ചെയ്തത്.


