സണ്ണി ലിയോണിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം;മാദക താരം അശ്ലീലത പടര്‍ത്തുന്നു

ന്യൂഡല്‍ഹി:സണ്ണി ലിയോണിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു .ഈ മുന്‍ പോണ്‍ താരവും ബോളിവുഡ്‌ താരവുമായ സണ്ണി ലിയോ രാജ്യത്ത്‌ അശ്ലീലത പടര്‍ത്തുന്നത്‌ സണ്ണി ലിയോണ്‍ അവസാനിപ്പിക്കണമെന്നാണ്‌ പ്രതിഷേധക്കാരുടെ ആവശ്യം.സണ്ണി ലിയോണിന്‌ എതിരെ ഡല്‍ഹി ജന്ദര്‍ മന്ദറില്‍ പ്രതിഷേധക്കാര്‍ സമരമാരംഭിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം തകര്‍ക്കുന്ന രീതിയില്‍ പെരുമാറുന്ന താരം ഇന്ത്യ വിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.ഗര്‍ഭ നിരോധന ഉറയെ പ്രോത്സാഹിക്കുന്ന പരസ്യത്തിലഭിനയിച്ച സണ്ണി ലിയോണിന്റെ നടപടിയെ ചോദ്യം ചെയ്‌ത് സി.പി.എം നേതാവ്‌ അതുല്‍ അഞ്ചാന്‍ മുമ്പ്‌ രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ പീഡനം പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ സണ്ണി ലിയോണിന്റെ പരസ്യങ്ങള്‍ക്കാവൂ എന്നായിരുന്നു അഞ്ചാന്റെ പ്രതികരണം. പ്രസ്‌താവനയില്‍ പിന്നീട്‌ ഖേദം പ്രകടിപ്പിച്ച അഞ്ചാന്‍ താരത്തോട്‌ ക്ഷമ ചോദിച്ച്‌ വിവാദത്തില്‍നിന്നും തലയൂരിയിരുന്നു.

Sunny-Leone-hotന്നെ വിമര്‍ശിച്ചവര്‍ക്കു ചുട്ടമറുപടിയുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍ രംഗത്ത് വന്നിരുന്നു. സണ്ണി ലിയോണ്‍ അഭിനയിക്കുന്ന പരസ്യങ്ങളാണ് രാജ്യത്ത് മാനഭംഗങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന രാഷ്ട്രീയക്കാരുടെ വിമര്‍ശനങ്ങള്‍ക്കാണ് സണ്ണി കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത്. അധികാരത്തിലിരിക്കുന്നവര്‍ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ സമയവും ഉൗര്‍ജവും എനിക്കുമേല്‍ പാഴാക്കുന്നതില്‍ വിഷമം തോന്നുന്നുവെന്നാണ് സണ്ണി പ്രതികരിച്ചത്. ഷെയിം, എപിക്ഫെയ്ല്‍ എന്ന ഹാഷ്ടാഗുകളോടെ ട്വിറ്ററില്‍ കുറിച്ച സണ്ണിയുടെ പ്രതികരണം വൈറലായിട്ടുണ്ട്.sunny-leone

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സണ്ണി ലിയോണ്‍ അഭിനയിക്കുന്ന അത്യധികം സദാചാരവിരുദ്ധമായ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പിന്‍വലിക്കണമെന്നാണ് ഡല്‍ഹി വുമണ്‍ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ ബര്‍ഖാ സിംഗ് പറഞ്ഞത്. അതേസമയം ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ രാജ്യത്ത് പീഡനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് സിപിഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാനും പറഞ്ഞു.sunny l d

ഇവിടെ സണ്ണി ലിയോണ്‍ എന്നു പേരുള്ള ഒരു സ്ത്രീയുണ്ട്. അവര്‍ ഒരുപാട് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ അഭിനയിച്ച ഒരു പരസ്യമുണ്ട്. അതൊരു ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണ്. ഇതു ടെലിവിഷനിലും പത്രങ്ങളിലും പരസ്യം ചെയ്യുന്നുമുണ്ട്. ഇതു മാനഭംഗക്കേസുകള്‍ വര്‍ധിപ്പിക്കും – ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ പൊതുജന റാലിയില്‍ സംസാരിക്കവെയായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ബോളിവുഡിലേക്കു ചുവടുവച്ച മുപ്പത്തിനാലുകാരിയായ സണ്ണി ലിയോണ്‍ മുന്‍നീലചിത്ര നായികയായിരുന്നു. 2012ല്‍ ജിസം2വിലൂടെയായിരുന്നു സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. 2014 ഡിസംബറിലാണ് സണ്ണി അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം പുറത്തിറങ്ങുന്നത്. ഏക് പഹേലി ലീലാ, കുച്ച് കുച്ച് ലോച്ചാ ഹേ എന്നിവയാണ് സണ്ണി ഇൗ വര്‍ഷം അഭിനയിച്ച ചിത്രങ്ങള്‍.

Top