വി. ​മു​ര​ളീ​ധ​രൻ കുടുക്കിൽ !യു​വ​മോ​ര്‍​ച്ച നേ​താ​വി​ന്‍റെ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: സ്‌മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത്‌ നിയമവിരുദ്ധമെന്ന് തെളിവാകുന്നു .മുരളീധരൻ കൂടുതൽ കുരുക്കിലേക്കാണ് . വി. ​മു​ര​ളീ​ധ​ര​നോ​ടൊ​പ്പം പ്രോ​ട്ട​ക്കോ​ള്‍ ലം​ഘി​ച്ച്‌ യു​എ​ഇ​യി​ലെ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ യു​വ​മോ​ര്‍​ച്ച നേ​താ​വ് സ്മി​താ മേ​നോ​ന്‍ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു. ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ള്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലീം മ​ട​വൂ​രി​ന്‍റെ പ​രാ​തി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

2019 ന​വം​ബ​റി​ല്‍ അ​ബു​ദാ​ബി​യി​ല്‍ വ​ച്ചു ന​ട​ന്ന ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ റിം ​അ​സോ​സി​യേ​ഷ​ന്‍ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ലാ​ണ് സ്മി​താ മേ​നോ​ന്‍ പ​ങ്കെ​ടു​ത്ത​ത്. മു​ര​ളീ​ധ​ര​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് സ്മി​താ മേ​നോ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം യുഎഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്‌മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത്‌ നിയമവിരുദ്ധമെന്ന്‌ നയതന്ത്രവിദഗ്‌ധനും മുൻ അംബാസഡറുമായ കെ പി ഫാബിയൻ. വിസിറ്റിങ്‌ വിസയിൽ യുഎഇയിൽ പോയി ഔദ്യോഗിക യോഗത്തിൽ സ്‌മിത പങ്കെടുത്തത്‌ കുറ്റകൃത്യമാണെന്നും കൈരളി ന്യൂസ്‌ ചാനലിന്‌ നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ടൂറിസ്റ്റ്‌ എന്ന നിലയ്‌ക്കാണ്‌ ഏത്‌ രാജ്യത്തും വിസിറ്റിങ്‌ വിസ അനുവദിക്കുന്നത്‌. വിസിറ്റിങ്‌ വിസയിൽ എത്തിയവർ ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുക്കുകയോ മറ്റു കാര്യങ്ങളിൽ വ്യാപൃതരാകുകയോ ചെയ്‌താൽ ഇന്ത്യയിലായാലും നടപടി നേരിടേണ്ടി വരും.മന്ത്രി ഔദ്യോഗിക ആവശ്യത്തിന്‌‌ വിദേശത്ത്‌ പോകുമ്പോൾ കൂടെ പോകുന്നവരുടെ പട്ടിക അടങ്ങിയ അനുമതി കത്ത്‌ അത്യാവശ്യമാണ്‌.

അതിൽ യാത്ര എത്ര ദിവസത്തേക്ക്‌ ആണെന്നുള്ള വിവരവും വ്യക്തമാക്കണം. ഈ കത്ത്‌ ധനവകുപ്പിലേക്ക്‌ പോകും. ഇത്തരം യാത്രകളിൽ പിആർ ഏജൻസി പ്രതിനിധിയെ കൊണ്ടുപോകാറില്ല. ഇതിനെ ധനവകുപ്പിന്‌ ചോദ്യം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Top