
പുല്‍പ്പളളി: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ മുഖ്യസൂത്രധാരന്‍ പൊലീസ് പിടിയില്‍. കെ.കെ.ഏബ്രഹാമിന്റെ ബെനാമിയെന്ന് കരുതുന്ന സജീവന്‍ കൊല്ലപ്പള്ളിയാണ് പിടിയിലായത്. പൊലീസ് വാഹന പരിശോധനയ്ക്കിടെ രാത്രി എട്ടരയോടെ ബത്തേരി കോട്ടക്കുന്നിലാണ് സജീവനെ പിടികൂടിയത്. ഒളിവില്‍ താമസിച്ചിരുന്നയിടത്തു നിന്ന് കീഴടങ്ങാന്‍ എത്തിയതെന്ന് സൂചന.