മുകേഷ് കുടുങ്ങി !.. ക്വട്ടേഷന്‍ ഏറ്റെടുത്തപ്പോള്‍ പള്‍സര്‍ സുനി കൊടുംകുറ്റവാളി; മുകേഷിന്റെ ഡ്രൈവര്‍! മുകേഷിന് വിവരം നേരത്തെ അറിയാമായിരുന്നു ?

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൂന്നുവര്‍ഷം മുമ്പു തന്നെ കൊടുംകുറ്റവാളി ആയിരുന്നെന്നു തെളിയുന്നു. നടിയെ ആക്രമിക്കാന്‍ എറണാകുളം കുന്നത്തുനാട്‌ ഇളംപള്ളിക്കരയില്‍ നെടുവേലിക്കുടി വീട്ടില്‍ സുനില്‍ ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത്‌ 2013ന്റെ അവസാനമാണെന്നാണു പോലീസ്‌ പറയുന്നത്‌. ആ സമയം നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനില്‍. ഇതിനു ശേഷമായിരുന്നു പള്‍സര്‍ കൊടുംകുറ്റവാളിയെന്ന്‌ തെളിയിക്കുന്ന സംഭവമുണ്ടായത്‌. 2014 മേയ്‌ മൂന്നിനു കെ.എസ്‌.ആര്‍.ടി.സി. ബസ്‌ യാത്രക്കാരനെ ആക്രമിച്ചു നാലു ലക്ഷം രൂപ കവര്‍ന്നു. പാലായില്‍ നിന്ന്‌ കോട്ടയത്തേക്ക്‌ പോകുകയായിരുന്ന ബസിലെ യാത്രക്കാരനെ വൈകിട്ട്‌ 4:30 നു കിടങ്ങൂര്‍ ബസ്‌ ബേയില്‍ വച്ച്‌ കണ്ണില്‍ കുരുമുളക്‌ സത്ത്‌ സ്‌പ്രേ ചെയ്‌തു തുക തട്ടിയെടുത്തു സുനിലും സംഘവും രക്ഷപ്പെട്ടെന്നാണു കേസ്‌.

ദിലീപുമായി ആദ്യം ഗൂഢാലോചന നടത്തിയതിനു ശേഷം പട്ടാപ്പകല്‍ പാലാ കിടങ്ങുരില്‍ നാടിനെ നടുക്കിയ വന്‍ കവര്‍ച്ചയ്‌ക്കു നേതൃത്വം നല്‍കി മുങ്ങി. സുനിക്കെതിരേ 2015 – ല്‍ പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന സുനിയെ അറസ്‌റ്റ്‌ ചെയ്‌തു കോടതിയില്‍ കുറ്റപത്രം നല്‍കിയ ഈ കേസ്‌ പോലീസ്‌ വീണ്ടും അന്വേഷിക്കുന്നു. നടിക്കെതിരായുള്ള ക്വട്ടേഷനും കവര്‍ച്ചാക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്‌. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം നടനും എംഎല്‍എയുമായ മുകേഷിലേക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യും. മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നതിനാലാണ് ചോദ്യം ചെയ്യുന്നത്.MUKESH -PRO
ഇത്‌ ആരോ നല്‍കിയ ക്വട്ടേഷന്‍ ആണെന്ന്‌ പോലീസിന്‌ അന്നേ സംശയമുണ്ടായിരുന്നു. കിടങ്ങൂര്‍ പോലീസാണ്‌ അന്നു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. മുഖ്യപ്രതിയാക്കി 120 ബി , 394, 34 വകുപ്പുകള്‍ പ്രകാരം 374/ 14 ആയി കേസെടുത്തതോടെ സുനി മുങ്ങി. ഒരു വര്‍ഷത്തോളം ഇയാളും കൂട്ടാളികളും ഒളിവിലായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ 2015- ല്‍ സുനിക്കെതിരേ പാലാ ഡിവൈ.എസ്‌.പി. പടം സഹിതം ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌. ഒളിവിലായിരുന്ന സുനിയടക്കം എട്ടു പ്രതികള്‍ പിന്നീട്‌ പോലീസില്‍ കീഴങ്ങി. ഇവര്‍ക്കെതിരെ കേസന്വേഷിച്ച ഡിവൈ. എസ്‌.പിയുടെ നേതൃത്വത്തില്‍ കുറ്റപത്രം നല്‍കി. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ്‌ സുനില്‍ സിനിമാ രംഗത്തെ പ്രമുഖരുടെ ഡ്രൈവറും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായത്‌. യു.ഡി.എഫ്‌. ഭരണകാലത്തായിരുന്നു ഈ കേസുണ്ടായത്‌. ജാമ്യത്തിലിറങ്ങി വിലസി നടന്ന സുനിലിന്റെ കേസൊതുക്കാന്‍ മുന്നണിയിലെ ചില ഉന്നത നേതാക്കള്‍ ഇടപെട്ടിരുന്നെന്ന സംശയം ശക്‌തമാണ്‌. നടിയെ ആക്രമിച്ചകേസില്‍ അറസ്‌റ്റിലായതോടെയാണ്‌ ഇതിനു പഴയ കവര്‍ച്ചാക്കേസുമായി സമാനസ്വഭാവമുണ്ടെന്നു പോലീസ്‌ തിരിച്ചറിഞ്ഞത്‌. ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ പാലാ സി.ഐ. അടങ്ങുന്ന സംഘമാണ്‌ സുനി മുഖ്യപ്രതിയായ കേസ്‌ പുനഃരന്വേഷിക്കുന്നത്‌. ഈ കേസിലെ കണ്ടെത്തല്‍ നടിയെ ആക്രമിച്ച കേസിനു ബലം നല്‍കുമെന്നാണു സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മുകേഷിന്റെ ഡ്രൈവറായി ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ പിന്നീട് മുകേഷ് ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. സുനിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നും മുകേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുനിയെ ജോലിയില്‍നിന്ന് പുറത്താക്കിയതിനു പിന്നിലുള്ള യഥാര്‍ത്ഥ സാഹചര്യം എന്തായിരുന്നു എന്ന് പോലീസ് അന്വേഷിക്കും.ദിലീപ് നായകനായ ‘സൗണ്ട് തോമ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിനുപുറമേ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായിട്ട് സുനി എത്തിയിരുന്നു. ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Top