പഞ്ചാബിൽ ക്രിസ്ത്യാനികൾ സിഖ്കാരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നു; ആരോപണവുമായി രംഗത്ത് എത്തിയത് അകാൽതക് നേരിട്ട്; വിവാദം കൊഴുകുന്നു

ജലന്ധർ: ക്രൈസ്തവ സഭകൾ ഉത്തരേന്ത്യയിൽ വർഷങ്ങളായി സ്വാധീനം ഉറപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഇത്തരത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി പല തരം ഗിമ്മിക്കുകളാണ് നടത്തുന്നത്. ഈ ഗിമ്മിക്കുകൾ പലപ്പോഴും പല തരം ആക്രമണങ്ങൾക്കും ക്രൈസ്ത വൈദികരെ ഇരയാക്കുന്നുമുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തു വരുന്നത് പഞ്ചാബിൽ നിന്നാണ്.

പഞ്ചാബിൽ സിഖ് സമുദായത്തിനിടയിൽ ക്രിസ്ത്യൻ മതപ്രബോധകർ വ്യാപകമായ തോതിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നതായുള്ള ആരോപണവുമായി സിഖ് മതനേതാക്കൾ രംഗത്ത് എത്തിയതോടെയാണ് വിവാദം പുതിയ തലത്തിലേയ്ക്കു കത്തിപ്പടരുന്നത്. സിഖ് മതത്തിലെ പരമോന്നത നേതാവായ അകാൽ തക്ത് ജത്തീദർ ഗിയാനി ഹർപ്രീത് സിങ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദലിത്, പിന്നാക്ക സിഖ് വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നിർബന്ധിത മതപരിവർത്തനം നടക്കുന്നതെന്നാണ് ഗിയാനി ഹർപ്രീത് സിങ് വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ആരോപണം അമൃത്സർ ബിഷപ്പ് പ്രദീപ് കുമാർ ശക്തമായി നിഷേധിച്ചിട്ടുണ്ട്. സുവർണക്ഷേത്രത്തിലും അകാൽ തക്തിലും ദലിത് സിഖ് വിഭാഗക്കാർക്ക് പ്രവേശനം അനുവദിച്ചതിന്റെ 101-ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിലായിരുന്നു സിഖ് നേതാവിന്റെ മുന്നറിയിപ്പ്. പഞ്ചാബിന്റെ അതിർത്തിപ്രദേശങ്ങളിലാണ് ആസൂത്രിതമായി മതംമാറ്റത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. ‘സിഖ് ഘർവാപസി’ പഞ്ചാബിന്റെ അതിർത്തിപ്രദേശങ്ങളിൽ പട്ടികജാതിക്കാരടക്കുള്ള സിഖ് വിഭാഗക്കാർക്കിടയിൽ നിർബന്ധിത മതംമാറ്റ പദ്ധതികൾ ക്രിസ്ത്യൻ മിഷനറിമാർ നടത്തിവരുന്നുണ്ടെന്നാണ് ഹർപ്രീത് സിങ് പ്രസംഗത്തിൽ സൂചിപ്പിച്ചത്.

”സിഖ് കുടുംബങ്ങളെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ പണമുപയോഗിച്ചും സാധ്യമായ മറ്റെല്ലാ മാർഗങ്ങളിലൂടെയും മിഷനറിമാർ ശ്രമിക്കുന്നുണ്ട്. നിഷ്‌കളങ്കരും നിരപരാധികളുമായ സിഖ് വിഭാഗക്കാരെ ഇത്തരത്തിൽ മംതമാറ്റുന്നത് സിഖ് സമുദായത്തിനുനേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ഇത് അനുവദിക്കാനാകില്ല”-അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ സിഖ് ഗുരുദ്വാരകളുടെ നടത്തിപ്പ് ചുമതലയുള്ള ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി(എസ്ജിപിസി)ക്ക് ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഹർപ്രീത് സിങ് പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ എസ്ജിപിസി തീരുമാനിച്ചിട്ടുണ്ട്. ‘ഘർ ഘർ അന്ധർ ധരംശാൽ’ എന്ന പേരിൽ എസ്ജിപിസി നിർബന്ധിത മതപരിവർത്തനം തടയാനുള്ള പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്.

നിർബന്ധിതരായി മതംമാറിയവരെ സമിതിയുടെ ആഭിമുഖ്യത്തിൽ സിഖ് മതത്തിൽ തന്നെ തിരിച്ചെത്തിക്കുകയും ചെയ്യുന്നുണ്ട്. സിഖ് മതപുരോഹിതർ ഗ്രാമങ്ങളിലെത്തി മത, ചരിത്ര ഗ്രന്ഥങ്ങളെല്ലാം കൈമാറുന്നുണ്ട്. മിഷനറിപ്രവർത്തനങ്ങൾ തടയായി വീടുകൾ തോറും കയറിയിറങ്ങിയാണ് പ്രചാരണം നടക്കുന്നത്. അതേസമയം, ഈ വാദങ്ങൾ തള്ളുകയാണ് അമൃത്സർ ബിഷപ്പ്. നിർബന്ധിത മതപരിവർത്തനം ക്രിസ്തുവിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം വ്യക്തമാക്കുന്ന തെളിവുകൾ ബന്ധപ്പെട്ടവർ സമർപ്പിക്കണം. 150ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്ത്യൻ സഭകൾക്കു കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. അവിടെ എല്ലാ വിഭാഗങ്ങളും ഇവിടങ്ങളിൽ പഠിക്കുന്നുണ്ട്.

ഏതെങ്കിലും തരത്തിലുള്ള മതമാറ്റ പരിപാടികൾ ഇവിടെ നടക്കുന്നുണ്ടോയെന്ന് ആർക്കും പരിശോധിക്കാവുന്നതാണ്. സിഖ് ആയാലും ക്രിസ്ത്യാനിയായാലും സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യ വിദ്യാഭ്യാസം നൽകാറുണെന്നും പ്രദീപ് കുമാർ കൂട്ടിച്ചേർത്തു.

Top