ഉമ്മന്‍ ചാണ്ടിയ്ക്ക് പകരം ആര്? ജെയ്ക് സി തോമസോ, റെജി സഖറിയോ, സുഭാഷ് പി വര്‍ഗീസോ; പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ആര്? സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് തീരുമാനിച്ചേക്കും

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇന്ന് അറിയാം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി സ്ഥാനാര്‍ഥിയെ തീരുമാനിക്കും. ജെയ്ക് സി തോമസിന്റെ പേര് തന്നെയാണ് ആദ്യ പരിഗണനയില്‍ ഉള്ളത്.

കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വര്‍ഗീസ് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേര്‍ന്ന ശേഷം കോട്ടയത്താകും ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നാളെ തീരുമാനിക്കും. തൃശ്ശൂരില്‍ ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുക. മൂന്ന് പേരാണ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിലുള്ളത്.ബിജെപി മേഖലാ പ്രസിഡന്റ് എന്‍ ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി പരിഗണിക്കുന്നത്. അടുത്തിടെ പാര്‍ട്ടിയിലെത്തിയ അനില്‍ ആന്റണിയെ പരിഗണിക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

Top