മോസ്‌കോ: റഷ്യയോട് അടുക്കാനുള്ള പാകിസ്താന്റെ ശ്രമം ഫലവത്തായില്ല. റഷ്യയ്ക്ക് പാകിസ്താനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഉത്തര-ദക്ഷിണ പൈപ്ലൈന്‍ ഉദ്ഘാടനം ചെയ്യാനും പകിസ്താന്‍ സന്ദര്‍ശിക്കാനുമുള്ള ക്ഷണം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ നിരസിച്ചു.
ഈ യാത്രകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെന്നാണ് റഷ്യയുടെ വിശദീകരണം. റഷ്യയയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയും ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടും റഷ്യയോട് അടുക്കാന്‍ പാകിസ്താന്‍ ശ്രമിച്ചിരുന്നു. കാലങ്ങളായി റഷ്യയുടെ അടുത്ത സുഹൃത്തായ ഇന്ത്യയെ ചൊടിപ്പിക്കാനുള്ള പാക് ശ്രമങ്ങളായാണ് ഇതിനെ വിലയിരുത്തുന്നത്.
പക്ഷെ, റഷ്യയിലെ ഒരു ബിസിനസ് എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലെത്തിയ 100 പാകിസ്താനി വ്യവസായികളെ വിസാ പ്രശ്‌നങ്ങളുടെ പേരില്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയുണ്ടായി. പാകിസ്താനിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. ഈ വിശ്വാസമില്ലായ്മ തന്നെയാണ് പല ലോകശക്തികളുമായും സഖ്യത്തിലേര്‍പ്പെടുന്നതിന് പാകിസ്താന്‍ നേരിടുന്ന തടസ്സം.