കറുത്തവനെ പ്രനയിച്ചതിന് വീട്ടില്‍ നിന്നും ഇറക്കി വിട്ടു;വശീയ അധിക്ഷേപം ചൊരിയുന്ന പിതാവിന്റെ കത്ത് സമൂഹമാധ്യത്തില്‍ പ്രചരിപ്പിച്ച് സ്റ്റെഫാനി ഹിക്‌സ്.

കറുത്ത വര്‍ഗ്ഗക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും പടിയടച്ച് പിണ്ഡം വെയ്ക്കപ്പെട്ട അമേരിക്കന്‍ പെണ്‍കുട്ടി പിതാവിനോടും കുടുംബത്തോടുമുള്ള വിദ്വേഷം തീര്‍ത്തത് പിതാവിന്റെ കത്ത് സാമൂഹ്യസൈറ്റില്‍ പോസ്റ്റ് ചെയ്ത്. കറുത്തവനായ നൈക്കിനെ പ്രണയിച്ചതിന്റെ പേരില്‍ ടെക്‌സാസിലെ കെല്ലെറില്‍ നിന്നുള്ള സ്‌റ്റെഫാനി ഹിക്‌സാണ് കഥയിലെ നായിക.

നൈക്കുമായി അസ്ഥിയില്‍ പിടിച്ച പ്രണയത്തില്‍ കുടുങ്ങിയിരിക്കുന്ന സ്‌റ്റെഫാനി പോസ്റ്റ് ചെയ്ത പിതാവിന്റെ കത്തില്‍ തൂങ്ങി വംശീയത സംബന്ധിച്ച ചൂടു പിടിച്ച ചര്‍ച്ച തന്നെ ഓണ്‍ലൈനില്‍ പിന്നാലെ പ്രത്യക്ഷപ്പെട്ടു. 2016 ലും തൊലിയുടെ നിറം വലിയ പ്രശ്‌നമാണെന്നത് ദുഖിപ്പിക്കുന്നെന്ന തലക്കെട്ടോടെ സ്‌റ്റെഫാനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് കത്തിന്റെ ദൃശ്യത്തോട് 7000 പേരാണ് ഉടനടി പ്രതികരിച്ചത്. 8000 പേര്‍ മറു ട്വീറ്റ് നടത്തുകയും ചെയ്തു. ചിലര്‍ സ്‌റ്റെഫാനിയെ അനുകൂലിച്ച് പിതാവിനെ കുറ്റം പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ വംശീയ വാദികളായി മാറി കുറ്റപ്പെടുത്തി. എന്തായാലും സംഗതി ചൂടു പിടിക്കുന്നു എന്ന് വന്നതോടെ സ്‌റ്റെഫാനി സംഗതി ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

കറുത്തവനുമായി പ്രണയം തുടര്‍ന്നാല്‍ വീട്ടില്‍ നിനക്ക് ഇടം ഉണ്ടായിരിക്കില്ലെന്നും അവളോട് കുടുംബത്തിലെ ആരും സംസാരിക്കുക പോലുമില്ലെന്നും പിതാവ് അന്ത്യശാസനം മുഴക്കിയിട്ടുണ്ട്. ഇതേ പങ്കാളിയുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ മൂന്ന് സ്യൂട്ട് കേസിലായി നിന്റെ വസ്തുക്കള്‍ പായ്ക്ക് ചെയ്ത് വെച്ചിരിക്കുയാണെന്ന് പിതാവ് കുറിച്ചു. ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്ന പിതാവ് ഈ ചെയ്യുന്നത് ബൈബിള്‍ വിരുദ്ധതയായി കരുതുന്നില്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറയുന്നു.

മിശ്ര വംശീയത നികൃഷ്ടവും വൃത്തികെട്ടതും നിന്ദ്യവുമാണ്. പകുതി കറുപ്പ് തീരെ മോശമല്ലാതെ മറ്റൊന്നുമല്ല. ഇത്തരം ഒരു അസഹനീയ ബന്ധത്തില്‍ ഏര്‍പ്പെട്ട് മകള്‍ തന്റെ അഭിമാനം തന്നെ തകര്‍ക്കുകയാണ്. നൈക്കുമായി മുന്നോട്ട് പോയാല്‍ താനുമായി ഒരിക്കലും ഒരു ബന്ധവും ഉണ്ടായിരിക്കില്ലെന്നും അതുകൊണ്ട് തന്നെ തന്റെ പേര് പോലും ഉപയോഗിക്കരുതെന്നും പറഞ്ഞു. നീ ഞങ്ങളെ ഖേദിപ്പിക്കുന്നു. നീ ഞങ്ങളെ പണത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു. സദാചാരം കാട്ടാതെ തെരുവ് പെണ്ണുങ്ങളെ പോലെ വസ്ത്രം ധരിച്ചു നടക്കുന്നു തുടങ്ങി അനേകം പരാതികളാണ് പറഞ്ഞിരിക്കുന്നത്. ഈ കത്തോടെ കുടുംബത്തോടുള്ള ബഹുമാനം പോയെന്നായിരുന്നു സ്‌റ്റെഫാനി ഇതിന് കുറിച്ച മറുപടി.

Top