സുപ്രീം കോടതിയും രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി.അയ്യപ്പ ശാപം രഹ്നയെ പിന്തുടരുന്നു ?

ദില്ലി: അയ്യപ്പ ശാപം രഹാനെ ഫാത്തിമയെ പിന്തുരുകയാണ് .തന്റെ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ കുട്ടികളെ അനുവദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ആക്ടിവിസ്റ്റും മോഡലും ആയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബഞ്ചാണ് രഹ്നയുടെ ഹര്‍ജി തള്ളിയത്.

സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് രഹ്നയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഹൈക്കടതിയി രഹ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഹ്ന ഫാത്തിമയുടെ കേസ് ഇനി അറസ്റ്റിലേക്ക് നീങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതിയും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പോലീസിന് മുന്നില്‍ രഹ്ന ഫാത്തിമ കീഴടങ്ങേണ്ടി വരും.സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സൗത്ത് പോലീസ് ആയിരുന്നു രഹ്നയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് രഹ്നയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് (ബാലാവകാശ നിയമം), ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും രഹ്ന ഫാത്തിമയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യത്തിനായി രഹ്ന നേരത്തേ ഹൈക്കോടതി സമീപിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ തെറ്റല്ലെന്ന് അത് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ച് ചിന്തിക്കുന്നവരും സമൂഹത്തില്‍ ഉണ്ട് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതോടെ കേസിന്റെ തലം മാറുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

താന്‍ കുട്ടികളെ മോശമായി ഉപയോഗിച്ചിട്ടില്ല എന്നാണ് രഹ്നയുടെ വാദം. കലയുടെ ആവിഷ്‌കാരം ആണ് താന്‍ ലക്ഷ്യം വച്ചത്. അത് വഴി ആശയ പ്രചാരണവും ഉദ്ദേശിച്ചിരുന്നു എന്നും രഹ്ന പറയുന്നു. സമാനമായ വാദങ്ങള്‍ തന്നെയാണ് ഇവര്‍ സുപ്രീം കോടതിയിലും ഉന്നയിച്ചത്.

Top