ന്യൂഡല്‍ഹി: കോൺഗ്രസ് നയാ സമര രീതികളിൽ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി .കോൺഗ്രസിലെ ചില നേതാക്കൾ ശരിയല്ല ,അവരുമായി ഒത്തുപോകാൻ ആവില്ല എന്നും രാഹുൽ ഗാന്ധി നയം വ്യക്തമാക്കി .കോണ്‍ഗ്രസില്‍ ചില നേതാക്കളുടെ പ്രവര്‍ത്തന രീതിയേയും ശൈലികളെയും കുറ്റപ്പെടുത്തിയാണ് അവരുടെ പേരെടുത്തു പരാമര്‍ശിക്കാതെ രാഹുല്‍ പ്രതികരിച്ചത്. ചില നേതാക്കളുടെ രീതികള്‍ ശരിയല്ല. അവരുടെ പ്രവര്‍ത്തനശൈലി കോണ്‍ഗ്രസിന്റെ തന്നെ ആശയങ്ങളുമായി യോജിക്കുന്നത് പോലുമല്ല. ഈ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചു കൊണ്ട് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെന്നാണു രാഹുല്‍ തുറന്നു പറഞ്ഞത്.അത് ആന്റണിയും സോണിയ ഗാന്ധിയുമാണെന്നു ആരോപണം ഉയരുന്നുണ്ട് .
ഡല്‍ഹി കലാപവും എംപിമാരുടെ സസ്പെന്‍ഷനും അടക്കമുള്ള വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ വെള്ളിയാഴ്ച പിരിഞ്ഞതിന് ശേഷം 12.45ന് മൂന്നാമത്തെ തവണയും ചേര്‍ന്നപ്പോഴാണ് ശശി തരൂര്‍, ജസ്ബീര്‍ സിംഗ് ഗില്‍, ജോതിമണി, മനീഷ് തിവാരി, ഹൈബി ഈഡന് തുടങ്ങിയ എംപിമാര്‍ രാഹുലിന്റെ സീറ്റിനരികിലെത്തി നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടു സംസാരിച്ചത്.
ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരേ എങ്ങനെ പ്രതിഷേധിക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ആശയക്കുഴപ്പം ഉണ്ടെന്ന കുറ്റപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി. ബിജെപിക്കെതിരേ ഏത് രീതിയില്‍ പ്രതിഷേധിക്കണം എന്നതില്‍ തനിക്കു വ്യക്തമായ ധാരണയുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനുള്ളില്‍ ഇക്കാര്യത്തില്‍ ഇപ്പോഴും കടുത്ത ആശയക്കുഴപ്പം ഉണ്ടെന്നാണ് രാഹുല്‍ വെള്ളിയാഴ്ച ലോക്സഭയ്ക്കുള്ളില്‍ പാര്‍ട്ടി എംപിമാരോടു തന്നെ തുറന്നു പറഞ്ഞത്. പാര്‍ട്ടി ഇപ്പോള്‍ പോകുന്ന വഴിക്കാണെങ്കില്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ താന്‍ ഒരു കാരണവശാലും തയാറാകില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതായി ദീപിക റിപ്പോർട്ട് ചെയ്യുന്നു .
ബിജെപിക്കെതിരേ പോരാടേണ്ടത് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ രീതിയിലല്ല. ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനെയും ഉത്തരം മുട്ടിക്കുന്ന രീതിയില്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു നടത്തണം. ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ ചില കോണുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണെന്നും രാഹുല്‍ പറഞ്ഞു. ലോക്സഭയില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്റെ പ്രതിഷേധ ശൈലിയില്‍ രാഹുലിന് കടുത്ത വിയോജിപ്പുണ്ടെന്നാണ് അദ്ദേഹം എംപിമാരോട് തുറന്നു പറഞ്ഞത്. ചില മുതിര്‍ന്ന നേതാക്കളോടാണ് രാഹുലിന് കടുത്ത അതൃപ്തിയുള്ളതെന്നാണ് സൂചന.
എന്നാല്‍, ഇവരെ പാടേ ഒഴിവാക്കി ഒരു പുതിയ പ്രവര്‍ത്തന ശൈലി രൂപീകരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും നേതാക്കളുടെ ഇടയില്‍ വിലയിരുത്തലുണ്ട്. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ ഇടയില്‍ പ്രാദേശിക തലത്തില്‍ ആഴത്തില്‍ വേരുകളുള്ള മുതിര്‍ന്ന നേതാക്കളെ പെട്ടെന്ന് ഒഴിവാക്കി നിര്‍ത്തുന്നത് പാര്‍ട്ടിക്കു തന്നെ തിരിച്ചടിയാകുമെന്നാണ് മറ്റു ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.ഡല്‍ഹി കലാപം, ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലകളിലെ ആക്രമണം തുടങ്ങി പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു നടന്ന അതിക്രമങ്ങള്‍ നടന്ന സമയങ്ങളിലെല്ലാം തന്നെ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം പ്രകടമായിരുന്നു. ഈ സംഭവങ്ങളിലെല്ലാം കോണ്‍ഗ്രസ് തന്നെ രംഗത്തു വരാതിരുന്ന സമയത്ത് പ്രിയങ്ക ഗാന്ധിയാണ് പ്രതിഷേധവുമായി ഇന്ത്യാ ഗേറ്റില്‍ ഉള്‍പ്പടെ രംഗത്തിറങ്ങിയത്.
സുപ്രധാന സംഭവങ്ങള്‍ രാജ്യത്ത് നടക്കുമ്പോഴെല്ലാം ഈ അടുത്ത സമയങ്ങള്‍ രാഹുല്‍ വിദേശ യാത്രകളിലുമായിരുന്നു. ട്വിറ്ററില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ പ്രതിഷേധ നിരയില്‍ സജീവമാകാതെ രാഹുല്‍ വിട്ടുനില്‍ക്കുന്നതും ചര്‍ച്ചയായി. എന്നാല്‍, നേതൃത്വമായുള്ള ആശയ ഭിന്നതയുടെ പേരില്‍ താന്‍ ബോധപൂര്‍വം വിട്ടുനില്‍ക്കുന്നത് തന്നെയാണെന്നാണ് ലോക്സഭയില്‍ പാര്‍ട്ടി എംപിമാരോട് രാഹുല്‍ പരോക്ഷമായി വ്യക്തമാക്കിയത്.