വിജയ് മല്യയെ രക്ഷപ്പെടുത്തി വിട്ടത് നരേന്ദ്രമോദി!!! വ്യവസായിയുടെ പേരില്‍ ആക്രമണം ശക്തമാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോടികള്‍ വെട്ടിച്ച് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയില്‍ കുരുങ്ങി ബിജെപി നേതൃത്വം വലയുന്നു. സര്‍ക്കാരിനെ വെട്ടച്ച് മല്യ നാട് വിട്ടതിന് പിന്നില്‍ കേന്ദ്രസര്‍്കകാരിന്റെ സഹായം ഉണ്ടായിരുന്നതായി തെളിവുകള്‍. മല്യ ഇന്ത്യവിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണെന്ന് രാഹുല്‍ ഗാന്ധി.

വിമാനത്താവളത്തില്‍ മല്യയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ലുക്കൗട്ട് നോട്ടിസ് മാറ്റി, വിവരം അറിയിക്കുക എന്ന നിലയിലുള്ള റിപ്പോര്‍ട്ട് നോട്ടിസ് ആക്കിയതു സിബിഐ ആണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു സിബിഐ. ഇത്തരമൊരു പ്രധാന കേസില്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ സിബിഐ റിപ്പോര്‍ട്ട് മാറ്റില്ല- രാഹുല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലണ്ടനിലേക്കു പോകും മുന്‍പു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടെന്ന മല്യയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. മല്യയെ കണ്ടെങ്കിലും ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു ജയ്റ്റ്‌ലി പ്രതികരിച്ചത്. ലുക്കൗട്ട് നോട്ടിസ് ഉള്ള മല്യ ലണ്ടനില്‍ പോകുന്ന കാര്യം അറിയിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥരെ ജയ്റ്റ്‌ലി അറിയിച്ചില്ലെന്നും രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ജയ്റ്റ്‌ലിക്കെതിരായ ആക്രമണം തുടരുന്നതിനിടെയാണു പ്രധാനമന്ത്രിക്കു നേരെയും കോണ്‍ഗ്രസ് തിരിഞ്ഞത്. 2016 മാര്‍ച്ച് ഒന്നിനു ജയ്റ്റ്‌ലിയും മല്യയും പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 20 മിനിറ്റ് ചര്‍ച്ച നടത്തിയതിനു കോണ്‍ഗ്രസ് രാജ്യസഭാംഗം പി.എല്‍.പുനിയ സാക്ഷിയാണെന്നു രാഹുല്‍ പറഞ്ഞു. മല്യയെ സഹായിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പങ്കു പുറത്തുകൊണ്ടുവരാന്‍ നിയമപരമായ എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി.

Top